സതിയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ കാരുണ്യ യാത്രയുമായി മഹാവിഷ്ണു ബസ്
കാഞ്ഞഞ്ഞാട്: സതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള ചികിത്സയ്ക്കായി പണം സ്വരൂപിക്കാന്‍ കാരുണ്യയാത്ര നടത്തി മഹാവിഷ്ണു ബസ്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന രാവണേശ്വരം ഏലോത്തടുക്കത്തെ സതിയെ സഹായിക്കാനാണ് ബസിന്റെ കാരുണ്യ യാത്ര. സതി മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. ബ്ലോക്ക് പഞ്ചായത്തംഗം എം.ജി പുഷ്പ ചെയര്‍പേഴ്‌സണും ബ്രീജ കണ്‍വീനറുമായുള്ള ചികിത്സാ സഹായ സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. കാരുണ്യ യാത്രയിലൂടെ സ്വരൂപിച്ച 32,510 രൂപ സഹായ സമിതി പ്രവര്‍ത്തകര്‍ക്ക് ബസ് ഉടമ രശ്മിത്ത്, ജീവനക്കാരായ വൈശാഖ്, സജിത്ത് […]

കാഞ്ഞഞ്ഞാട്: സതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള ചികിത്സയ്ക്കായി പണം സ്വരൂപിക്കാന്‍ കാരുണ്യയാത്ര നടത്തി മഹാവിഷ്ണു ബസ്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന രാവണേശ്വരം ഏലോത്തടുക്കത്തെ സതിയെ സഹായിക്കാനാണ് ബസിന്റെ കാരുണ്യ യാത്ര. സതി മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. ബ്ലോക്ക് പഞ്ചായത്തംഗം എം.ജി പുഷ്പ ചെയര്‍പേഴ്‌സണും ബ്രീജ കണ്‍വീനറുമായുള്ള ചികിത്സാ സഹായ സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. കാരുണ്യ യാത്രയിലൂടെ സ്വരൂപിച്ച 32,510 രൂപ സഹായ സമിതി പ്രവര്‍ത്തകര്‍ക്ക് ബസ് ഉടമ രശ്മിത്ത്, ജീവനക്കാരായ വൈശാഖ്, സജിത്ത് എന്നിവര്‍ കൈമാറി. പാടിക്കാനം യുവശക്തി ആര്‍ട്‌സ് ആന്റ് സ്പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരായ പ്രസൂണ്‍ ജയന്‍, പ്രദീപ് തൊട്ടി, മണി നാട്ടാങ്കല്ല്, ഹബീഷ്, വിഷ്ണു അര്‍ജുന്‍ ബാലന്‍, ദുര്‍ഗ പ്രസാദ്, ജിഷ്ണു, സായൂജ്, അനിലന്‍ തണ്ണോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് കാരുണ്യയാത്ര നടത്തിയത്. സഹായ സമിതി ഭാരവാഹികളായ എം.ജി. പുഷ്പ, ബ്രീജ, സാവിത്രി നാട്ടാങ്കല്ല്, ശ്രീജ പങ്കെടുത്തു.