മൂല്യബോധമുള്ള സമൂഹസൃഷ്ടിപ്പിന്റെ കേന്ദ്രങ്ങളാണ് മദ്രസകള്‍-ആലിക്കുട്ടി മുസ്ലിയാര്‍

മുട്ടത്തോടി: മൂല്യശോഷണത്തിന്റെ അതിപ്രസരമുള്ള പുതിയ കാലത്ത് കൃത്യമായ ധര്‍മ്മബോധനത്തിലൂടെ മാനുഷിക മൂല്യങ്ങളെ ചേര്‍ത്ത് പിടിക്കുന്ന സമൂഹസൃഷ്ടിപ്പിന് മദ്രസകള്‍ വഹിക്കുന്ന പങ്ക് പ്രസക്തമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ഹിദായത്ത് നഗര്‍ ഹിദായത്തുസ്വിബ്‌യാന്‍ മദ്രസക്ക് വേണ്ടി പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.രിഫാഇയ്യ മസ്ജിദ് ആന്റ് എച്ച്.എസ് മദ്രസ കമ്മിറ്റി പ്രസിഡണ്ട് എം.കെ അബ്ദുല്‍റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. സിംസാറുല്‍ ഹഖ് ഹുദവി മതപ്രഭാഷണം നടത്തി. സമസ്ത […]

മുട്ടത്തോടി: മൂല്യശോഷണത്തിന്റെ അതിപ്രസരമുള്ള പുതിയ കാലത്ത് കൃത്യമായ ധര്‍മ്മബോധനത്തിലൂടെ മാനുഷിക മൂല്യങ്ങളെ ചേര്‍ത്ത് പിടിക്കുന്ന സമൂഹസൃഷ്ടിപ്പിന് മദ്രസകള്‍ വഹിക്കുന്ന പങ്ക് പ്രസക്തമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ഹിദായത്ത് നഗര്‍ ഹിദായത്തുസ്വിബ്‌യാന്‍ മദ്രസക്ക് വേണ്ടി പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രിഫാഇയ്യ മസ്ജിദ് ആന്റ് എച്ച്.എസ് മദ്രസ കമ്മിറ്റി പ്രസിഡണ്ട് എം.കെ അബ്ദുല്‍റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. സിംസാറുല്‍ ഹഖ് ഹുദവി മതപ്രഭാഷണം നടത്തി. സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍റഹ്മാന്‍ മുസ്ലിയാര്‍, സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി, സയ്യിദ് എം.എസ്.എ പൂക്കോയ തങ്ങള്‍, അബ്ദുല്‍ കരീം ഫൈസി കുന്‍തൂര്‍, പി.എ.അഷ്‌റഫ് അലി, അബൂബക്കര്‍ സാലൂദ് നിസാമി, ഹാശിം ദാരിമി ദേലംപാടി, പി.വി.എ. നൗഫല്‍ മൗലവി, അബ്ദുല്‍ ഹമീദ് പറപ്പാടി, സയ്യിദ് എസ്.പി.എസ് അബൂബക്കര്‍ തങ്ങള്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, പി.എം മുനീര്‍ ഹാജി, മാഹിന്‍ കേളോട്ട്, അഷ്‌റഫ് പണ്ടിക്കണ്ടം, അച്ചു നായന്മാര്‍മൂല, അബ്ദുല്‍റഹ്മാന്‍ മദനി ചേരാല്‍, എ. മുഹമ്മദ് കുഞ്ഞി, എം.എ ഖലീല്‍, പി.എ.മാമു ഹാജി, പി.എ.അബ്ദുല്‍ ജലീല്‍, പി.എ.അഷ്‌റഫ് പാറ, എ.മുഹമ്മദ് അഷ്‌റഫ്, എ.എം.യൂസുഫ്, എം.എം.അബൂബക്കര്‍, ബി.മുഹമ്മദലി, അബ്ദുല്ല പുതുമണ്ണ് സംബന്ധിച്ചു. മസ്ജിദ് മദ്രസ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.ഐ അബ്ദുല്‍ ഗഫൂര്‍ ഹാജി സ്വാഗതവും പി. എ.അബ്ദുല്‍റഊഫ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it