ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മദ്രസാധ്യാപകന് 53 വര്‍ഷം കഠിനതടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും

കാസര്‍കോട്: പത്തും പതിനൊന്നും വയസുള്ള ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ മദ്രസാധ്യാപകന് കോടതി 53 വര്‍ഷം കഠിനതടവിനും മൂന്നേകാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. കര്‍ണാടക വിട്ളയിലെ ബദ്രകടമ്പില്‍ അബ്ദുള്‍ ഹനീഫ മദനി(44)ക്കാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജി എ. മനോജ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നരവര്‍ഷം അധികതടവ് അനുഭവിക്കണം. പിഴ തുക പീഡനത്തിനിരയായ കുട്ടികള്‍ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. 2016ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷണം നടത്തി […]

കാസര്‍കോട്: പത്തും പതിനൊന്നും വയസുള്ള ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ മദ്രസാധ്യാപകന് കോടതി 53 വര്‍ഷം കഠിനതടവിനും മൂന്നേകാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. കര്‍ണാടക വിട്ളയിലെ ബദ്രകടമ്പില്‍ അബ്ദുള്‍ ഹനീഫ മദനി(44)ക്കാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജി എ. മനോജ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നരവര്‍ഷം അധികതടവ് അനുഭവിക്കണം. പിഴ തുക പീഡനത്തിനിരയായ കുട്ടികള്‍ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. 2016ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും അന്നത്തെ എസ്.ഐ കെ.വി ശശീന്ദ്രനാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.

Related Articles
Next Story
Share it