മഞ്ഞപ്പിത്തം ബാധിച്ച് മദ്രസാ അധ്യാപകന്‍ മരിച്ചു

കുമ്പള: മഞ്ഞപ്പിത്തം ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മദ്രസാ അധ്യാപകന്‍ മരിച്ചു. കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യൂസഫ് മുസ്ലിയാര്‍ (55) ആണ് മരിച്ചത്. പത്ത് ദിവസം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് മംഗ്ലൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. മാനിയ കല്ലടക്ക, കുമ്പള കുണ്ടങ്കറടക്ക മദ്രസത്തുല്‍ ഹിദായ എന്നീ മദ്രസകളില്‍ അധ്യാപകനായി സേവന അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമത്ത് സുഹ്‌റ. മക്കള്‍: റൈഹാന, റസീക്ക, സുഹാന, റിസ്‌വാന, രുക്‌സാന, തസ്‌നിമ, റഹിമ. മരുമക്കള്‍: അബ്ദുല്‍ […]

കുമ്പള: മഞ്ഞപ്പിത്തം ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മദ്രസാ അധ്യാപകന്‍ മരിച്ചു. കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യൂസഫ് മുസ്ലിയാര്‍ (55) ആണ് മരിച്ചത്. പത്ത് ദിവസം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് മംഗ്ലൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. മാനിയ കല്ലടക്ക, കുമ്പള കുണ്ടങ്കറടക്ക മദ്രസത്തുല്‍ ഹിദായ എന്നീ മദ്രസകളില്‍ അധ്യാപകനായി സേവന അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമത്ത് സുഹ്‌റ. മക്കള്‍: റൈഹാന, റസീക്ക, സുഹാന, റിസ്‌വാന, രുക്‌സാന, തസ്‌നിമ, റഹിമ. മരുമക്കള്‍: അബ്ദുല്‍ ലത്തീഫ് ബംഗളൂരു, ശാഹുല്‍ ഹമീദ് കാഞ്ഞങ്ങാട്, സുഹൈല്‍ ദേലമ്പാടി, മുക്താര്‍ കന്തല്‍. മയ്യത്ത് കുമ്പള ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it