ഓണ്‍ലൈന്‍ വാതുവെപ്പ് ഗെയിമുകള്‍ നിരോധിച്ച തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി
ചെന്നൈ: ഓണ്‍ലൈന്‍ വാതുവെപ്പ് ഗെയിമുകള്‍ നിരോധിച്ചുകൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമാനുസൃതമായി അധികാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ റമ്മി, പോക്കര്‍ ഗെയിമുകള്‍ തുടങ്ങിയവ സംസ്ഥാനത്ത് നിരോധിച്ച് കൊണ്ടുള്ള തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിനെതിരെ ഗെയിം കമ്പനികളാണ് കോടതിയെ സമീപിച്ചത്. മറ്റ് സംസ്ഥാനങ്ങളൊന്നും നടപ്പാക്കാത്ത നിരോധനം തമിഴ്നാട്ടില്‍ നടപ്പാക്കിയത് നിയമ വിരുദ്ധമാണെന്ന് ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചു. കഴിഞ്ഞ ആഴ്ച […]

ചെന്നൈ: ഓണ്‍ലൈന്‍ വാതുവെപ്പ് ഗെയിമുകള്‍ നിരോധിച്ചുകൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമാനുസൃതമായി അധികാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ റമ്മി, പോക്കര്‍ ഗെയിമുകള്‍ തുടങ്ങിയവ സംസ്ഥാനത്ത് നിരോധിച്ച് കൊണ്ടുള്ള തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിനെതിരെ ഗെയിം കമ്പനികളാണ് കോടതിയെ സമീപിച്ചത്.
മറ്റ് സംസ്ഥാനങ്ങളൊന്നും നടപ്പാക്കാത്ത നിരോധനം തമിഴ്നാട്ടില്‍ നടപ്പാക്കിയത് നിയമ വിരുദ്ധമാണെന്ന് ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചു. കഴിഞ്ഞ ആഴ്ച കേസില്‍ വാദം കേട്ടപ്പോള്‍ തമിഴ്നാട് സര്‍ക്കാര്‍ രൂപീകരിച്ച 2021ലെ തമിഴ്നാട് ഗെയിമിംഗ് ആന്റ് പോലീസ് ഭേദഗതി നിയമം വിഷയം വിശദമായി പഠിക്കാതെ തയ്യാറാക്കിയതാണെന്ന വിമര്‍ശനവും കോടതി ഉയര്‍ത്തിയിരുന്നു.
ജനങ്ങളുടെ നന്മ പരിഗണിച്ചാണ് കേസ് നടപ്പാക്കിയതെന്ന് മനസിലാകുമെന്നും, എന്നാല്‍ ഭരണഘടന ഇതിന് അവകാശം നല്‍കുന്നുണ്ടോ എന്നതാണ് ഇവിടെ പ്രസക്തമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സഞ്ജിവ് ബാനര്‍ജി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തമിഴ്നാട് സര്‍ക്കാര്‍ നിയമം പാസാക്കിയത്.