ശബ്ദമലിനീകരണം: ആരാധനാലയങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും എതിരെ നടപടി എടുക്കുമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ശബ്ദമലിനീകരണമുണ്ടാക്കുന്ന ആരാധനാലയങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ശബ്ദ മലിനീകരണമുണ്ടാക്കുകയും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന ആരാധനാലയങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും എതിരെ നടപടി എടുക്കാന്‍ ഈറോട് തൊപ്പംപാളയത്തുളള പെന്തകോസ്ത് ചര്‍ച്ച് നല്‍കിയ ഹര്‍ജി തള്ളികൊണ്ട് ഹൈക്കോടതി നിര്‍ദേശിച്ചു. കെട്ടിട നിര്‍മ്മാണ അനുമതി ഇല്ലാതെ തൊപ്പംപാളയത്ത് ചര്‍ച്ച് പണിയാനുളള നീക്കവും സമീപവാസികള്‍ പരാതിപ്പെട്ടതിനാല്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതും സത്യമംഗലം തഹസില്‍ദാര്‍ തടഞ്ഞിരുന്നു. തഹസില്‍ദാറുടെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ചര്‍ച്ച് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി കോടതി […]

ചെന്നൈ: ശബ്ദമലിനീകരണമുണ്ടാക്കുന്ന ആരാധനാലയങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ശബ്ദ മലിനീകരണമുണ്ടാക്കുകയും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന ആരാധനാലയങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും എതിരെ നടപടി എടുക്കാന്‍ ഈറോട് തൊപ്പംപാളയത്തുളള പെന്തകോസ്ത് ചര്‍ച്ച് നല്‍കിയ ഹര്‍ജി തള്ളികൊണ്ട് ഹൈക്കോടതി നിര്‍ദേശിച്ചു.
കെട്ടിട നിര്‍മ്മാണ അനുമതി ഇല്ലാതെ തൊപ്പംപാളയത്ത് ചര്‍ച്ച് പണിയാനുളള നീക്കവും സമീപവാസികള്‍ പരാതിപ്പെട്ടതിനാല്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതും സത്യമംഗലം തഹസില്‍ദാര്‍ തടഞ്ഞിരുന്നു. തഹസില്‍ദാറുടെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ചര്‍ച്ച് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി കോടതി തള്ളുകയും സമാന പ്രശ്നങ്ങളില്‍ കൂടുതല്‍ നടപടിക്ക് ഉത്തരവിടുകയും ചെയ്തു.
പൗരന്മാരുടെ അവകാശങ്ങള്‍ക്ക് മേലെ അല്ല മതസ്വാതന്ത്ര്യമെന്നും അത് ഉപാധികള്‍ക്ക് വിധേയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിലുളള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമാണ് മതസ്വാതന്ത്ര്യം. മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ നിയമലംഘനം നടത്താന്‍ ആരേയും അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.
ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു. മതസ്ഥാപനങ്ങള്‍ ശബ്ദമലിനീകരണം ഉണ്ടാക്കുന്നതായോ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിക്കുന്നതായോ പരാതി ഉണ്ടെങ്കില്‍ നടപടി എടുത്തൂവെന്ന് ഉറപ്പാക്കണമെന്നും തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.