അതിഞ്ഞാല്‍ ദര്‍ഗയില്‍ സ്‌നേഹ മന്ത്രവുമായി മഡിയന്‍ കൂലോം ക്ഷേത്ര പ്രതിനിധികളെത്തി

കാഞ്ഞങ്ങാട്: പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ ദര്‍ഗയിലെത്തി. ഉറൂസ് നടക്കുന്ന അതിഞ്ഞാല്‍ ദര്‍ഗയില്‍ മഡിയന്‍ കൂലോം ക്ഷേത്ര ഭാരവാഹികളാണ് സൗഹൃദ മന്ത്രവുമായെത്തിയത്. കാഴ്ചയായി വാഴക്കുലയും പഞ്ചസാരയും സമര്‍പ്പിച്ചു. ഉമര്‍ സമര്‍ ഖന്തി അന്ത്യവിശ്രമം കൊള്ളുന്ന ദര്‍ഗയില്‍ ക്ഷേത്രത്തില്‍ നിന്നുള്ള ഈ കാഴ്ച സമര്‍പ്പണം പരമ്പരാഗതമായി നടക്കുന്ന ചടങ്ങാണ്. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വി.എം ജയദേവന്‍, ട്രസ്റ്റ് ബോര്‍ഡംഗം വി.നാരായണന്‍, എക്‌സിക്യൂട്ടീവ് ഓഫിസര്‍ പി.വിജയന്‍, വി. കര്‍ത്തമ്പു, നാരായണന്‍, പി. ഭാസ്‌കരന്‍ എന്നിവരാണ് സന്ദര്‍ശനം […]

കാഞ്ഞങ്ങാട്: പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ ദര്‍ഗയിലെത്തി. ഉറൂസ് നടക്കുന്ന അതിഞ്ഞാല്‍ ദര്‍ഗയില്‍ മഡിയന്‍ കൂലോം ക്ഷേത്ര ഭാരവാഹികളാണ് സൗഹൃദ മന്ത്രവുമായെത്തിയത്. കാഴ്ചയായി വാഴക്കുലയും പഞ്ചസാരയും സമര്‍പ്പിച്ചു. ഉമര്‍ സമര്‍ ഖന്തി അന്ത്യവിശ്രമം കൊള്ളുന്ന ദര്‍ഗയില്‍ ക്ഷേത്രത്തില്‍ നിന്നുള്ള ഈ കാഴ്ച സമര്‍പ്പണം പരമ്പരാഗതമായി നടക്കുന്ന ചടങ്ങാണ്. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വി.എം ജയദേവന്‍, ട്രസ്റ്റ് ബോര്‍ഡംഗം വി.നാരായണന്‍, എക്‌സിക്യൂട്ടീവ് ഓഫിസര്‍ പി.വിജയന്‍, വി. കര്‍ത്തമ്പു, നാരായണന്‍, പി. ഭാസ്‌കരന്‍ എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ ഖാദര്‍ അസ്ഹരി, പള്ളി കമ്മിറ്റി പ്രസിഡണ്ട് വി.കെ അബ്ദുല്ല ഹാജി, ജനറല്‍ സെക്രട്ടറി പാലാട്ട് ഹുസൈന്‍ ഹാജി, ഉറുസ് കമ്മിറ്റി ചെയര്‍മാന്‍ ബി. മുഹമ്മദ് ഹാജി, ജനറല്‍ കണ്‍വീനര്‍ ഖാലിദ് അറബിക്കാടത്ത്, തെരുവത്ത് മുസ ഹാജി, എഴുത്തുകാരന്‍ ഡോ. എ. എം ശ്രീധരന്‍, വി.കെ അബ്ദുല്ല ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എ.ഹമീദ് ഹാജി, ടി.മുഹമ്മദ് അസ്‌ലം, എം. ഇബ്‌റാഹിം, സി.വി തമ്പാന്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it