മഡിയന്‍ കൂലോം മൂലച്ചേരി നായരച്ചന്‍ സ്ഥാനാരോഹണം 3ന്
കാഞ്ഞങ്ങാട്: മഡിയന്‍ കൂലോം ക്ഷേത്രപാലക ദേവസ്വത്തിലെ പ്രഥമ പാരമ്പര്യ ട്രസ്റ്റി അവകാശിയായ മൂലച്ചേരി നായരച്ചനായി എന്‍.വി. കുഞ്ഞിക്കൃഷ്ണന്‍ നായര്‍ (75) 3ന് സ്ഥാനമേല്‍ക്കും. കാനറാ ബാങ്ക് റിട്ട.മാനേജര്‍ ആയ ഇദ്ദേഹം തായന്നൂര്‍ പനങ്ങാട് സ്വദേശിയാണ്. നിലവില്‍ കോട്ടച്ചേരി കുന്നുമ്മലിലാണ് താമസം. എന്‍.വി. മാധവന്‍ മൂലച്ചേരി നായരച്ചന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ നായരച്ചന്‍ സ്ഥാനമേല്‍ക്കുന്നത്. പഴയകാലത്ത് അള്ളട ദേശം ഭരിച്ചിരുന്ന രാജാവിന്റെ മന്ത്രിസ്ഥാനമാണ് മൂലച്ചേരി നായരച്ചന്റേത്. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ ആസ്ഥാനമായ നായരച്ചംവീട് തറവാട്ടിലെ മുതിര്‍ന്ന കാരണവരാണ് ഈ […]

കാഞ്ഞങ്ങാട്: മഡിയന്‍ കൂലോം ക്ഷേത്രപാലക ദേവസ്വത്തിലെ പ്രഥമ പാരമ്പര്യ ട്രസ്റ്റി അവകാശിയായ മൂലച്ചേരി നായരച്ചനായി എന്‍.വി. കുഞ്ഞിക്കൃഷ്ണന്‍ നായര്‍ (75) 3ന് സ്ഥാനമേല്‍ക്കും. കാനറാ ബാങ്ക് റിട്ട.മാനേജര്‍ ആയ ഇദ്ദേഹം തായന്നൂര്‍ പനങ്ങാട് സ്വദേശിയാണ്. നിലവില്‍ കോട്ടച്ചേരി കുന്നുമ്മലിലാണ് താമസം. എന്‍.വി. മാധവന്‍ മൂലച്ചേരി നായരച്ചന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ നായരച്ചന്‍ സ്ഥാനമേല്‍ക്കുന്നത്. പഴയകാലത്ത് അള്ളട ദേശം ഭരിച്ചിരുന്ന രാജാവിന്റെ മന്ത്രിസ്ഥാനമാണ് മൂലച്ചേരി നായരച്ചന്റേത്. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ ആസ്ഥാനമായ നായരച്ചംവീട് തറവാട്ടിലെ മുതിര്‍ന്ന കാരണവരാണ് ഈ സ്ഥാനമേല്‍ക്കുന്നത്. 3ന് രാവിലെ 7 മണിക്ക് പുല്ലൂര്‍ വാരിക്കാട്ട് ശ്രീധരന്‍ തന്ത്രിയുടെ ഇല്ലത്തെത്തി കലശം കുളിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. 8 മണിക്ക് നീലേശ്വരം കിണാവൂര്‍ കോവിലകം കെ.സി. രാമവര്‍മ വലിയരാജയില്‍ നിന്ന് ചുരിക സ്വീകരിച്ചാണ് സ്ഥാനമേല്‍ക്കുക. തുടര്‍ന്ന് മഡിയന്‍ കൂലോം സന്ദര്‍ശിച്ച് ഉച്ചപ്പൂജ തൊഴും. പനങ്ങാട് പുതിയവീട്ടില്‍ ഉച്ചയ്ക്ക് ചുരിക കെട്ട് അടിയന്തിരവും ഉണ്ടാകും. മഡിയന്‍ കൂലോം ക്ഷേത്ര കഴകങ്ങളിലെ ആചാരസ്ഥാനികര്‍, കമ്മിറ്റി അംഗങ്ങള്‍, വിവിധ ക്ഷേത്ര ഭാരവാഹികള്‍, കോലധാരികള്‍, തറവാട് അംഗങ്ങള്‍, ബന്ധുമിത്രാദികള്‍ സംബന്ധിക്കും.