വിമാനത്താവളം വഴി വരുന്ന കോവിഡിനെ തടയാന്‍ വിമാനത്താവള പൂജ നടത്തി ബിജെപി മന്ത്രി, മാസ്‌ക് ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെ പൂജ നടത്തിയത് ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രിയും പരിവാരങ്ങളും

ഭോപാല്‍: വിമാനത്താവളം വഴി വരുന്ന കോവിഡിനെ തടയാന്‍ ബിജെപി നേതാവായ മന്ത്രിയുടെ വിമാനത്താവള പൂജ. മധ്യപ്രദേശിലെ ഇന്‍ഡോറിലെ വിമാനത്താവളത്തിലാണ് സംഭവം. മധ്യപ്രദേശ് ബിജെപി സര്‍ക്കാറിലെ ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായ ഉഷ ഠാക്കൂര്‍ ആണ് പൂജ നടത്തിയത്. മാസ്‌ക് ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെയുമാണ് മന്ത്രിയും പരിവാരങ്ങളും പൂജാ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. എയര്‍പോര്‍ട്ട് ഡയറക്ടറും മറ്റു ജീവനക്കാരും ഉള്‍പ്പെടെ മന്ത്രിക്കൊപ്പം പൂജാ കര്‍മത്തില്‍ പങ്കെടുത്തു. സ്ഥിരമായി മാസ്‌ക് ധരിക്കാതെയാണ് ഉഷ ഠാക്കൂര്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇത് […]

ഭോപാല്‍: വിമാനത്താവളം വഴി വരുന്ന കോവിഡിനെ തടയാന്‍ ബിജെപി നേതാവായ മന്ത്രിയുടെ വിമാനത്താവള പൂജ. മധ്യപ്രദേശിലെ ഇന്‍ഡോറിലെ വിമാനത്താവളത്തിലാണ് സംഭവം. മധ്യപ്രദേശ് ബിജെപി സര്‍ക്കാറിലെ ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായ ഉഷ ഠാക്കൂര്‍ ആണ് പൂജ നടത്തിയത്. മാസ്‌ക് ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെയുമാണ് മന്ത്രിയും പരിവാരങ്ങളും പൂജാ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. എയര്‍പോര്‍ട്ട് ഡയറക്ടറും മറ്റു ജീവനക്കാരും ഉള്‍പ്പെടെ മന്ത്രിക്കൊപ്പം പൂജാ കര്‍മത്തില്‍ പങ്കെടുത്തു.

സ്ഥിരമായി മാസ്‌ക് ധരിക്കാതെയാണ് ഉഷ ഠാക്കൂര്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇത് പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നു. നിയമസഭാ സമ്മേളനത്തിലും മാസ്‌ക് ധരിക്കാത്തത് എന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ദിവസവും ഹനുമാന്‍ ചാലിസ ചൊല്ലാറുള്ളത് കൊണ്ട് അതിന്റെ ആവശ്യമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

പശുവിന്റെ ചാണകം കൊണ്ട് ഹോമം നടത്തിയാല്‍ 12 മണിക്കൂര്‍ നേരത്തേക്ക് കൊറോണ വൈറസിനെ അകറ്റി നിര്‍ത്താമെന്ന് പറഞ്ഞ് വിവാദത്തിലായ നേതാവാണ് ഉഷ ഠാക്കൂര്‍.

Related Articles
Next Story
Share it