മധ്യപ്രദേശില്‍ 4 വയുസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി ആറ് മാസം മുമ്പ് പെണ്‍കുട്ടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയയാള്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ നാല് വയുസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മൊറേന ജില്ലയില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. ആറ് മാസം മുമ്പ് പെണ്‍കുട്ടിയുടെ അമ്മായിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായി രണ്ടാഴ്ച മുമ്പ് ജാമ്യത്തിലിറങ്ങിയ ആളാണ് കണ്ണില്ലാത്ത ക്രൂരത ചെയ്തത്. കൊന്ന ശേഷം മൃതദേഹം കടുക് പാടത്ത് തള്ളുകയായിരുന്നു. കഴിഞ്ഞ ജൂണിലാണ് നാല്പതുകാരന്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പ് ജാമ്യത്തിലിറങ്ങിയിരുന്നു. ബുധനാഴ്ച പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ കടുക് പാടത്ത് […]

ഭോപ്പാല്‍: മധ്യപ്രദേശില്‍ നാല് വയുസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മൊറേന ജില്ലയില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. ആറ് മാസം മുമ്പ് പെണ്‍കുട്ടിയുടെ അമ്മായിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായി രണ്ടാഴ്ച മുമ്പ് ജാമ്യത്തിലിറങ്ങിയ ആളാണ് കണ്ണില്ലാത്ത ക്രൂരത ചെയ്തത്. കൊന്ന ശേഷം മൃതദേഹം കടുക് പാടത്ത് തള്ളുകയായിരുന്നു.

കഴിഞ്ഞ ജൂണിലാണ് നാല്പതുകാരന്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പ് ജാമ്യത്തിലിറങ്ങിയിരുന്നു. ബുധനാഴ്ച പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ കടുക് പാടത്ത് മൃതദേഹം കണ്ടെത്തിയത്. ജാമ്യത്തിലിറങ്ങിയ പ്രതിക്കൊപ്പം പെണ്‍കുട്ടി നില്‍ക്കുന്നത് കണ്ടിരുന്നു. മാതാപിതാക്കള്‍ മറ്റൊരു സംസ്ഥാനത്ത് ജോലി തേടി പോയതിനാല്‍ മുത്തച്ഛന്റെ വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്.

Related Articles
Next Story
Share it