ഓടുന്ന ബസില്‍ നിന്ന് ഛര്‍ദിക്കാനായി ജനാല വഴി പുറത്തേക്ക് തലയിട്ട 13കാരിക്ക് ദാരുണാന്ത്യം; എതിരെ വന്ന ട്രക്കിടിച്ച് തല അറ്റുപോയി

ഇന്‍ഡോര്‍: ഓടുന്ന ബസില്‍ നിന്ന് ഛര്‍ദിക്കാനായി ജനാല വഴി തല പുറത്തേക്കിട്ട 13കാരിക്ക് ദാരുണാന്ത്യം. എതിരെ വന്ന ട്രക്കിടിച്ച് പെണ്‍കുട്ടിയുടെ തല തെറിച്ചുപോയി. മദ്ധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലായിരുന്നു അപകടം. ഖണ്ഡ്വയില്‍ നിന്നും ഇന്‍ഡോറിലേക്ക് മാതാവിനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന തമന്ന എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. സഹോദരിയും കൂടെയുണ്ടായിരുന്നു. ഡ്രൈവറുടെ തൊട്ടുപിന്നിലെ സീറ്റിലായിരുന്നു മൂന്ന് പേരും ഇരുന്നത്. ഖണ്ഡ്വയില്‍ നിന്നും രാവിലെ എട്ട് മണിക്ക് പുറപ്പെട്ട ബസ് 9.30 മണിയോടെ ഇന്‍ഡോര്‍ ഇച്ചാപ്പൂര്‍ ഹൈവേയില്‍ റോഷിയാ ഫാറ്റയില്‍ എത്തിയപ്പോള്‍ ഛര്‍ദ്ദി […]

ഇന്‍ഡോര്‍: ഓടുന്ന ബസില്‍ നിന്ന് ഛര്‍ദിക്കാനായി ജനാല വഴി തല പുറത്തേക്കിട്ട 13കാരിക്ക് ദാരുണാന്ത്യം. എതിരെ വന്ന ട്രക്കിടിച്ച് പെണ്‍കുട്ടിയുടെ തല തെറിച്ചുപോയി. മദ്ധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലായിരുന്നു അപകടം. ഖണ്ഡ്വയില്‍ നിന്നും ഇന്‍ഡോറിലേക്ക് മാതാവിനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന തമന്ന എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. സഹോദരിയും കൂടെയുണ്ടായിരുന്നു.

ഡ്രൈവറുടെ തൊട്ടുപിന്നിലെ സീറ്റിലായിരുന്നു മൂന്ന് പേരും ഇരുന്നത്. ഖണ്ഡ്വയില്‍ നിന്നും രാവിലെ എട്ട് മണിക്ക് പുറപ്പെട്ട ബസ് 9.30 മണിയോടെ ഇന്‍ഡോര്‍ ഇച്ചാപ്പൂര്‍ ഹൈവേയില്‍ റോഷിയാ ഫാറ്റയില്‍ എത്തിയപ്പോള്‍ ഛര്‍ദ്ദി തോന്നിയ പെണ്‍കുട്ടി തല പുറത്തേക്ക് നീട്ടുകയായിരുന്നു. ഈ സമയത്ത് എതിരെ അതിവേഗത്തില്‍ വന്ന ട്രക്ക് ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ തല അറ്റുപോകുകയുമായിരുന്നു.

"പെട്ടെന്നാണ് ഞങ്ങളുടെയെല്ലാം ദേഹത്തേക്കും ബസിനുള്ളിലും ചോര തെറിച്ചത്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. രണ്ടു സെക്കന്റ് കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ മാതാവ് അലറിക്കരയുന്നതാണ് കേട്ടത്." ദൃക്സാക്ഷികളില്‍ ഒരാള്‍ സംഭവത്തെക്കുറിച്ച് വിവരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ബംഗാളി കോളനിയില്‍ താമസിച്ചിരുന്ന തമന്നയും അമ്മയും സഹോദരിയും ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ബസില്‍ യാത്ര ചെയ്തത്.

Related Articles
Next Story
Share it