മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു

കാസര്‍കോട്: മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിച്ചു. ഉളിയത്തടുക്ക ഹനീഫ് ചൂരി നഗറില്‍ നടത്തിയ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍ സ്വാഗതം പറഞ്ഞു.എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ എം.എല്‍.എ എം.സി. ഖമറുദ്ദീന്‍, ബിലാല്‍ മുഹമ്മദ് പാലക്കാട്, മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, വി.പി. […]

കാസര്‍കോട്: മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിച്ചു. ഉളിയത്തടുക്ക ഹനീഫ് ചൂരി നഗറില്‍ നടത്തിയ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍ സ്വാഗതം പറഞ്ഞു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ എം.എല്‍.എ എം.സി. ഖമറുദ്ദീന്‍, ബിലാല്‍ മുഹമ്മദ് പാലക്കാട്, മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, വി.പി. അബ്ദുല്‍ ഖാദര്‍, മണ്ഡലം പ്രസിഡണ്ട് എ.എം. കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, ഹാഷിം കടവത്ത്, എ.എ. ജലീല്‍, അഷ്‌റഫ് എടനീര്‍, ടി.ഡി. കബീര്‍, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, മണ്ഡലം സെക്രട്ടറി അബ്ദുറഹ്മാന്‍ ഹാജി പട്‌ല, അനസ് എതിര്‍ത്തോട്, അന്‍വര്‍ ചേരങ്കൈ, ഗഫൂര്‍ എരിയാല്‍ കെ.എം ബഷീര്‍, ഹമീദ് ബെദിര, മജീദ് പട്ട്‌ള, ഹബീബ് ചെട്ടുംകുഴി, യു.എ. അലി, മുത്തലിബ് പാറക്കെട്ട്, ഹമീദ് അറന്തോട്, ഹാരിസ് ബെദിര, നൂറുദ്ദീന്‍ ബെളിഞ്ചം, എം.എ. ഖലീല്‍, ശിഹാബ് പാറക്കെട്ട്, കലന്തര്‍ ഷാഫി സംബന്ധിച്ചു.
മുന്‍ മന്ത്രി സി.ടി. അഹമ്മദലിയെ ആദരിച്ചു. സമ്മേളനത്തിന് ആരംഭം കുറിച്ച് പ്രസിഡണ്ട് ഹാരിസ് ചൂരി പതാക ഉയര്‍ത്തി. ഹബീബ് ചെട്ടുംകുഴി നന്ദി പറഞ്ഞു.

Related Articles
Next Story
Share it