മധുമുതിയക്കാല്‍ സി.പി.എം ഉദുമ ഏരിയാ സെക്രട്ടറി

ഉദുമ: സി.പി.എം ഉദുമ ഏരിയാ സെക്രട്ടറിയായി മധുമുതിയക്കാലിനെ ഏരിയാ കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി കെ. മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പാക്കം ഡിവിഷന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം, അണ്‍ എയിഡഡ് സ്‌കൂള്‍ ടീച്ചേര്‍സ് ആന്റ് സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്, ചുമട്ടുതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ഉദുമ ഏരിയാ പ്രസിഡണ്ട്, ബാലസംഘം ജില്ലാ കണ്‍വീനര്‍ എന്നീ സ്ഥാനങ്ങളില്‍ മധുമുതിയക്കാല്‍ പ്രവര്‍ത്തിക്കുന്നു. കൂന്നൂച്ചി കുഞ്ഞിരാമന്‍ […]

ഉദുമ: സി.പി.എം ഉദുമ ഏരിയാ സെക്രട്ടറിയായി മധുമുതിയക്കാലിനെ ഏരിയാ കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി കെ. മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പാക്കം ഡിവിഷന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.
സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം, അണ്‍ എയിഡഡ് സ്‌കൂള്‍ ടീച്ചേര്‍സ് ആന്റ് സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്, ചുമട്ടുതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ഉദുമ ഏരിയാ പ്രസിഡണ്ട്, ബാലസംഘം ജില്ലാ കണ്‍വീനര്‍ എന്നീ സ്ഥാനങ്ങളില്‍ മധുമുതിയക്കാല്‍ പ്രവര്‍ത്തിക്കുന്നു.
കൂന്നൂച്ചി കുഞ്ഞിരാമന്‍ അധ്യക്ഷതവഹിച്ചു. കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരന്‍, ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി. ജനാര്‍ദനന്‍, കെ.വി കുഞ്ഞിരാമന്‍, ജില്ലാ കമ്മിറ്റിയംഗം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. കെ. മണികണ്ഠന്‍ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it