മധു ബേഡകത്തിന്റെ ഒറ്റയാള്‍ നാടകം 'മരണ മൊഴി' നൂറാമത്തെ വേദിയിലേക്ക്
ബേഡകം: കേരളത്തിലെ പ്രശസ്തമായ നാടക സമിതികളില്‍ പതിനേഴോളം പ്രൊഫഷണല്‍ നാടകങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത മധു ബേഡകത്തിന്റെ മരണമൊഴി എന്ന ഏകപാത്ര നാടകം നൂറാം വേദിയിലേക്ക് കടക്കുന്നു. പാവങ്ങള്‍, കുരങ്ങന്റെ കൈപത്തി, മാന്ത്രിക വടിയുടെ മറ്റേ അറ്റം, ചെമ്മീനും ചെമ്പന്‍ കുഞ്ഞും എന്നീ അമേച്വര്‍ നാടകങ്ങളും സ്വാതന്ത്ര്യത്തിന്റെ മുറിവുകള്‍, ചെഗുവേര, ശ്രീനാരായണ ഗുരു, വര്‍ത്തമാനത്തിലേക്ക് ഒരു കണ്ണകി, ഉത്തര രാമായണം, എന്തൊരൊ മഹാനുഭാവലു തുടങ്ങിയ 20 ഓളം പ്രൊഫഷണല്‍ നാടകങ്ങളും മധുവിന്റെ അഭിനയ പ്രതിഭ തിരിച്ചറിഞ്ഞതാണ്.2021ല്‍ […]
ബേഡകം: കേരളത്തിലെ പ്രശസ്തമായ നാടക സമിതികളില്‍ പതിനേഴോളം പ്രൊഫഷണല്‍ നാടകങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത മധു ബേഡകത്തിന്റെ മരണമൊഴി എന്ന ഏകപാത്ര നാടകം നൂറാം വേദിയിലേക്ക് കടക്കുന്നു. പാവങ്ങള്‍, കുരങ്ങന്റെ കൈപത്തി, മാന്ത്രിക വടിയുടെ മറ്റേ അറ്റം, ചെമ്മീനും ചെമ്പന്‍ കുഞ്ഞും എന്നീ അമേച്വര്‍ നാടകങ്ങളും സ്വാതന്ത്ര്യത്തിന്റെ മുറിവുകള്‍, ചെഗുവേര, ശ്രീനാരായണ ഗുരു, വര്‍ത്തമാനത്തിലേക്ക് ഒരു കണ്ണകി, ഉത്തര രാമായണം, എന്തൊരൊ മഹാനുഭാവലു തുടങ്ങിയ 20 ഓളം പ്രൊഫഷണല്‍ നാടകങ്ങളും മധുവിന്റെ അഭിനയ പ്രതിഭ തിരിച്ചറിഞ്ഞതാണ്.2021ല്‍ […]

ബേഡകം: കേരളത്തിലെ പ്രശസ്തമായ നാടക സമിതികളില്‍ പതിനേഴോളം പ്രൊഫഷണല്‍ നാടകങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത മധു ബേഡകത്തിന്റെ മരണമൊഴി എന്ന ഏകപാത്ര നാടകം നൂറാം വേദിയിലേക്ക് കടക്കുന്നു. പാവങ്ങള്‍, കുരങ്ങന്റെ കൈപത്തി, മാന്ത്രിക വടിയുടെ മറ്റേ അറ്റം, ചെമ്മീനും ചെമ്പന്‍ കുഞ്ഞും എന്നീ അമേച്വര്‍ നാടകങ്ങളും സ്വാതന്ത്ര്യത്തിന്റെ മുറിവുകള്‍, ചെഗുവേര, ശ്രീനാരായണ ഗുരു, വര്‍ത്തമാനത്തിലേക്ക് ഒരു കണ്ണകി, ഉത്തര രാമായണം, എന്തൊരൊ മഹാനുഭാവലു തുടങ്ങിയ 20 ഓളം പ്രൊഫഷണല്‍ നാടകങ്ങളും മധുവിന്റെ അഭിനയ പ്രതിഭ തിരിച്ചറിഞ്ഞതാണ്.
2021ല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ രണ്ടാം ലോക്ക്ഡൗണിലാണ് സ്വന്തമായി രചനയും സംവിധാനവും നിര്‍വഹിച്ച അര മണിക്കൂറോളം ദൈര്‍ഘ്യമുള്ള മരണമൊഴി ഒരുക്കിയത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി ഇതിനകം തന്നെ 92 വേദികളില്‍ നാടക പ്രേമികളുടെ മനസ്സ് കീഴടക്കിക്കഴിഞ്ഞു മരണമൊഴി. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ കൂട്ടത്തിന്റെ ദശവാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ നാടകോത്സവത്തിലാണ് ആദ്യമായി മരണമൊഴി എത്തിയത്. പിന്നീട് സ്‌കൂളുകളിലും ക്ലബ്ബുകളിലും വായനശാലകളിലും മറ്റുമായി മരണമൊഴിയുടെ പ്രയാണം തുടരുന്നു.
1995 മുതല്‍ പ്രൊഫഷണല്‍ അമേച്വര്‍ നാടക രംഗത്ത് സജീവമായ മധു ബേഡകം സ്വന്തം ജീവിതാനുഭവത്തില്‍ നിന്നാണ് മരണമൊഴിയുടെ രൂപവും ഭാവവും നെയ്‌തെടുത്തത്. 80 വയസ് പിന്നിട്ട കാഷായ വേഷധാരി ഭാസ്‌കരന്‍ പിള്ള എന്ന കഥാപാത്രം കുട്ടികളോട് കഥ പറയുന്ന രീതിയിലാണ് നാടകം തുടങ്ങുന്നത്.
തിരുവിതാംകൂര്‍ ശൈലിയില്‍ സംസാരിക്കുന്ന കഥാപാത്രമാണ് ഭാസ്‌കരന്‍ പിള്ള. അദ്ദേഹത്തിന്റെ മദ്യപാന ശീലവും വഴിവിട്ട ജിവിത രീതിയും സ്വന്തം കുടുംബത്തിലുണ്ടാക്കിയ ദുരന്ത ചിത്രങ്ങളും ഹൃദയസ്പര്‍ശിയായി നാടകത്തില്‍ വരച്ചുകാട്ടുന്നു.
ഏകപാത്ര നാടകമാണെങ്കിലും ഭാസ്‌കരന്‍ പിള്ളയെ കൂടാതെ ചന്ദ്രന്‍ പൊലീസും കൃഷ്ണന്‍ മാഷും വേദിയില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രതീതി ഉണ്ടാക്കുന്നതില്‍ മധു ബേഡകം എന്ന നടനു കഴിഞ്ഞിട്ടുണ്ട്. ഇതുവരെ ലഹരി ഉപയോഗിക്കാത്ത മധു ബേഡകം അവതരിപ്പിച്ചു വരുന്ന മരണമൊഴി ലഹരി ഉപയോഗിക്കുന്നതിനെതിരെ നിതാന്തമായ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് പ്രേക്ഷകര്‍ക്ക് നല്‍കുന്നു.
കണ്ണൂര്‍ സംഘചേതന, കോഴിക്കോട് ചിരന്തന, പൂക്കാട് കലാലയം, രംഗ ഭാഷ കോഴിക്കോട്, കോഴിക്കോട് നവചേതന തുടങ്ങിയ പ്രൊഫഷണല്‍ നാടക സമിതികളില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മധു ശാരീരികമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബേഡകത്തെ വീട്ടില്‍ വിശ്രമിക്കുന്നതിനിടയിലാണ് സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്തിനെതിര ഏക പാത്ര നാടകവുമായി മുന്നോട്ടുവന്നത്. എക്‌സൈസ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പുകസാ, നാടക് തുടങ്ങിയ സംഘടനകളും സുഹൃത്തുക്കളും മരണമൊഴിയെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു വരുന്നതായി മധു ബേഡകം പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം ബേഡകം ഏരിയ പ്രസിഡണ്ട് കൂടിയാണ് മധു.
-സുരേഷ് പയ്യങ്ങാനം