രാജാസ് സ്‌കൂള്‍ മുന്‍ അധ്യാപിക മാധവി ടീച്ചര്‍ അന്തരിച്ചു
നീലേശ്വരം: രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് വിരമിച്ച മാധവി ടീച്ചര്‍ (92) അന്തരിച്ചു. ടീച്ചറുടെ ശിഷ്യന്മാര്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ കായികാധ്യാപകരായി ജോലി ചെയ്യുന്നുണ്ട്. അന്തര്‍ദേശീയ വനിതാ ദിനം ഇന്ത്യയില്‍ ആരംഭിച്ച 1975ല്‍ നീലേശ്വരത്ത് വനിതകള്‍ക്ക് മാത്രമായി അന്നത്തെ അഭിവക്ത കണ്ണൂര്‍ ജില്ലാ വനിതാ കായികമേള നീലേശ്വരം രാജാസ് ഹൈസ്‌ക്കൂളില്‍ നടത്തിയപ്പോള്‍ അതിന്റെ ജനറല്‍ കണ്‍വീനറായി മാധവി ടീച്ചര്‍ നേതൃനിരയില്‍ ഉണ്ടായിരുന്നു. പ്രഥമ കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1948ല്‍ ജോലിയില്‍ പ്രവേശിച്ച […]

നീലേശ്വരം: രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് വിരമിച്ച മാധവി ടീച്ചര്‍ (92) അന്തരിച്ചു. ടീച്ചറുടെ ശിഷ്യന്മാര്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ കായികാധ്യാപകരായി ജോലി ചെയ്യുന്നുണ്ട്. അന്തര്‍ദേശീയ വനിതാ ദിനം ഇന്ത്യയില്‍ ആരംഭിച്ച 1975ല്‍ നീലേശ്വരത്ത് വനിതകള്‍ക്ക് മാത്രമായി അന്നത്തെ അഭിവക്ത കണ്ണൂര്‍ ജില്ലാ വനിതാ കായികമേള നീലേശ്വരം രാജാസ് ഹൈസ്‌ക്കൂളില്‍ നടത്തിയപ്പോള്‍ അതിന്റെ ജനറല്‍ കണ്‍വീനറായി മാധവി ടീച്ചര്‍ നേതൃനിരയില്‍ ഉണ്ടായിരുന്നു. പ്രഥമ കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1948ല്‍ ജോലിയില്‍ പ്രവേശിച്ച മാധവി ടീച്ചര്‍ 1986ലാണ് വിരമിച്ചത്. രാജാസ് സ്‌കൂളിന് കായിക രംഗത്ത് നിരവധി നേട്ടങ്ങള്‍ സമ്മാനിക്കുന്നതില്‍ ടീച്ചറുടെ സേവനം വലുതാണ്.
നീലേശ്വരം അഞ്ഞൂറ്റമ്പലം വനിതാ വിഭാഗം പ്രസിഡണ്ടായും ശാന്തി മഹിളാ സമാജം പ്രസിഡണ്ടായും സേവനമനുഷ്ടിച്ചിട്ടുണ്ട്. നീലേശ്വരം മന്ദംപുറത്ത് ബാലവാടിക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടാക്കിയത് മാധവി ടീച്ചര്‍ മുന്‍കൈ എടുത്താണ്.
അവിവാഹിതയാണ്. സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, കൃഷ്ണകുമാര്‍, ഭാനുമതി, ഇന്ദിര, വിജയലക്ഷ്മി.
കെ.പി സതീഷ് ചന്ദ്രന്‍, കെ.പി ജയരാജന്‍, മുന്‍ എ.ഡി.സി ടി. ജനാര്‍ദ്ദനന്‍, മുന്‍ ഡി.ഇ.ഒ പി. ശ്രീധരന്‍, കെ.സി മാനവര്‍മ്മ രാജ, എം. രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.