മാധവി ബള്ളമൂല ചികിത്സാ സമിതി രൂപീകരിച്ചു

ബോവിക്കാനം: നിരാലംബരായ രണ്ടു സഹോദരിമാരിലെ ഏക ആശ്രയമായ മാധവിയുടെ വിട്ടുമാറാത്ത അസുഖം ഒരു കുടുംബത്തെ തന്നെ വഴിയാധാരമാക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി രോഗത്തോട് പൊരുതി ജീവിച്ച മാധവി കാന്‍സര്‍ രോഗത്താല്‍ അതീവ ഗുരുതരമായി ഇപ്പോള്‍ തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ്.ആറ് കീമോതെറാപ്പിയും തുടര്‍ന്ന് റേഡിയേഷന്‍ ചികിത്സയും നടത്തിയാല്‍ രോഗം ഭേദമായേക്കും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അപ്പപ്പോഴുള്ള ഓരോ ടെസ്റ്റിനും ചികിത്സയ്ക്കും നല്ല പണം ചെലവഴിക്കേണ്ടി വരും. തീരെ അവശ നിലയിലുള്ള രണ്ടു സഹോദരിമാര്‍ നിത്യവൃത്തി കഴിയാന്‍ […]

ബോവിക്കാനം: നിരാലംബരായ രണ്ടു സഹോദരിമാരിലെ ഏക ആശ്രയമായ മാധവിയുടെ വിട്ടുമാറാത്ത അസുഖം ഒരു കുടുംബത്തെ തന്നെ വഴിയാധാരമാക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി രോഗത്തോട് പൊരുതി ജീവിച്ച മാധവി കാന്‍സര്‍ രോഗത്താല്‍ അതീവ ഗുരുതരമായി ഇപ്പോള്‍ തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ്.
ആറ് കീമോതെറാപ്പിയും തുടര്‍ന്ന് റേഡിയേഷന്‍ ചികിത്സയും നടത്തിയാല്‍ രോഗം ഭേദമായേക്കും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അപ്പപ്പോഴുള്ള ഓരോ ടെസ്റ്റിനും ചികിത്സയ്ക്കും നല്ല പണം ചെലവഴിക്കേണ്ടി വരും. തീരെ അവശ നിലയിലുള്ള രണ്ടു സഹോദരിമാര്‍ നിത്യവൃത്തി കഴിയാന്‍ തന്നെ നന്നേ പ്രയാസപ്പെടുകയാണ്.
മാധവി ബള്ളമൂലയുടെ ചികിത്സയ്ക്കായി നാട്ടുകാര്‍ ചികിത്സാ സഹായ സമിതി രൂപവല്‍ക്കരിച്ചു പ്രവര്‍ത്തിക്കുകയാണ്. സഹായ കമ്മിറ്റി രൂപീകരണ യോഗം മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.വി മിനി ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍: പി.വി മിനി (ചെയര്‍പേഴ്‌സണ്‍), രാഘവന്‍ ബെള്ളിപ്പാടി (കണ്‍.), സി.കെ ബാലകൃഷ്ണന്‍ (ട്രഷ.). കേരള ഗ്രാമീണ്‍ ബാങ്കിന്റെ ബോവിക്കാനം ശാഖയില്‍ കമ്മിറ്റി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
നമ്പര്‍: 40473101083985, IFSC KLGB0040473, ഗൂഗിള്‍ പേ നമ്പര്‍: 7306508031.

Related Articles
Next Story
Share it