മാധവന്‍ പാടി അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി
ഷാര്‍ജ: മാസ് ഷാര്‍ജയുടെ മുതിര്‍ന്ന നേതാവും ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ദീര്‍ഘകാല ഭരണ സമിതി അംഗവുമായിരുന്ന മാധവന്‍ പാടിയുടെ രണ്ടാം ചരമ വാര്‍ഷിക അനുസ്മരണവും പാടി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് വിതരണവും നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ മാസ് പ്രസിഡണ്ട് വാഹിദ് നാട്ടിക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സമീന്ദ്രന്‍ സ്വാഗതം പറഞ്ഞു. മാസിന്റെ സ്ഥാപക പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് അനുസ്മരണ പ്രഭാഷണം നടത്തി.പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ആര്‍.പി മുരളി, എന്‍.ടി.വി […]

ഷാര്‍ജ: മാസ് ഷാര്‍ജയുടെ മുതിര്‍ന്ന നേതാവും ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ദീര്‍ഘകാല ഭരണ സമിതി അംഗവുമായിരുന്ന മാധവന്‍ പാടിയുടെ രണ്ടാം ചരമ വാര്‍ഷിക അനുസ്മരണവും പാടി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് വിതരണവും നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ മാസ് പ്രസിഡണ്ട് വാഹിദ് നാട്ടിക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സമീന്ദ്രന്‍ സ്വാഗതം പറഞ്ഞു. മാസിന്റെ സ്ഥാപക പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് അനുസ്മരണ പ്രഭാഷണം നടത്തി.
പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ആര്‍.പി മുരളി, എന്‍.ടി.വി ചെയര്‍മാന്‍ മാത്തുക്കുട്ടി കാടോണ്‍, ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷനിലെ അഫിലിയേറ്റഡ് ആയ വിവിധ സംഘടനകളുടെ പ്രതിനിധികളും അസോസിയേഷന്‍ ഭരണസമിതി അംഗങ്ങളും മാധവന്‍ പാടിയെ അനുസ്മരിച്ചു. സ്മരണാര്‍ത്ഥം മാസ് ഏര്‍പ്പെടുത്തിയിട്ടുള്ള മാധവന്‍ പാടി എന്‍ഡോവ്‌മെന്റ് പുരസ്‌കാരം ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ ബോയ്‌സ് വിഭാഗത്തിലെ ബഷാര്‍ ഇര്‍ഫാന്‍ നയിക്കും ഗേള്‍സ് വിഭാഗത്തിലെ റിഥികിസിങ്ങറും ഏറ്റു വാങ്ങി.
ഇന്ത്യന്‍ സ്‌കൂളുകളുടെ സിഇഓ രാധാകൃഷ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മാര്‍ ആയ മുഹമ്മദ് അമീന്‍, പ്രമോദ് മഹാജന്‍ എന്നിവര്‍ പുരസ്‌കാരങ്ങളും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.