മദനീയം ഖുതുബിയ്യത്ത് വാര്‍ഷിക സമ്മേളനം 6ന് പള്ളങ്കോട്ട്
കാസര്‍കോട്: പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ മദനീയം അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്ന ഖുതുബിയ്യത് ആത്മീയ പരിപാടിയുടെ വാര്‍ഷിക സമ്മേളനം 6ന് പള്ളങ്കോട് മദനീയം ക്വാമ്പസില്‍ നടക്കും. കേരളത്തിലേയും കര്‍ണാടകയിലേയും മദനീയം കുടുംബാംഗങ്ങളും അനുഭാവികളും സംബന്ധിക്കുന്ന പരിപാടിക്ക് പള്ളങ്കോട് മഖാം സിയാറത്തോടെ തുടക്കമാവും. സയ്യിദ് ഉമര്‍ ജിഫ്രി അല്‍ഹനീഫി സിയാറത്തിന് നേതൃത്വം നല്‍കും. ബഗ്ദാദ് ശൈഖ് ജീലാനി സവിധത്തില്‍ നിന്ന് കൊണ്ട് വന്ന പതാക വൈകിട്ട് 4 മണിക്ക് മദനീയം ട്രസ്റ്റ് ചെയര്‍മാന്‍ പിഎം […]

കാസര്‍കോട്: പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ മദനീയം അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്ന ഖുതുബിയ്യത് ആത്മീയ പരിപാടിയുടെ വാര്‍ഷിക സമ്മേളനം 6ന് പള്ളങ്കോട് മദനീയം ക്വാമ്പസില്‍ നടക്കും. കേരളത്തിലേയും കര്‍ണാടകയിലേയും മദനീയം കുടുംബാംഗങ്ങളും അനുഭാവികളും സംബന്ധിക്കുന്ന പരിപാടിക്ക് പള്ളങ്കോട് മഖാം സിയാറത്തോടെ തുടക്കമാവും. സയ്യിദ് ഉമര്‍ ജിഫ്രി അല്‍ഹനീഫി സിയാറത്തിന് നേതൃത്വം നല്‍കും. ബഗ്ദാദ് ശൈഖ് ജീലാനി സവിധത്തില്‍ നിന്ന് കൊണ്ട് വന്ന പതാക വൈകിട്ട് 4 മണിക്ക് മദനീയം ട്രസ്റ്റ് ചെയര്‍മാന്‍ പിഎം അബ്ദുല്‍ നാസര്‍ ഹാജി നഗരിയില്‍ ഉയര്‍ത്തും. ബുര്‍ദ മജ്ലിസിന് നിസാമുദ്ദീന്‍ മഹ്‌മൂദി അഴിത്തല നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന ആത്മീയ സമ്മേളനം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം പ്രാരംഭ പ്രാര്‍ത്ഥനയും സയ്യിദ് ശിഹാബുദ്ദീന്‍ മുത്തുന്നൂര്‍ തങ്ങള്‍ സമാപന പ്രാര്‍ത്ഥനയും നടത്തും. മദനീയം അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരം ആത്മീയ മജ്‌ലിസിന് നേതൃത്വം നല്‍കും. സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍ അഹ്ദല്‍ ആദൂര്‍, സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ആദൂര്‍, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, സ്വലാഹുദ്ദീന്‍ സഖാഫി മൂടടുക്ക, സൂഫി മദനി, ഡിഎംഎ കുഞ്ഞി മദനി അഡൂര്‍, പി എസ് മൊയ്ദീന്‍ കുട്ടി ഹാജി, അബ്ദുല്‍ റഹ്‌മാന്‍ സഖാഫി, അബ്ദുല്‍ റസാഖ് സഖാഫി, എ കെ മുഹമ്മദ് ഹാജി, പി കെ ഹനീഫ് ഹാജി, എ എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, പി എസ് അബ്ദുല്ല ഹാജി, അബ്ദുല്ല നെയ്പ്പാറ, സി എ അബ്ദുല്‍ ഖാദിര്‍ ഹാജി, പി എസ് യൂസുഫ് ഹാജി, ടി എ അബൂബക്കര്‍ ഹാജി, അബ്ദുല്‍ സലാം ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.
വര്‍ഷങ്ങളായി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ആത്മീയ മജ്‌ലിസും പ്രഭാഷണവും സംഘടിപ്പിച്ച് വരുന്ന മദനീയം പരിപാടി ഓണ്‍ലൈനിലൂടെ തത്സമയവും അല്ലാതേയും പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. നിരവധി സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മദനീയം ലത്വീഫ് സഖാഫി പ്രവാചക പരമ്പരയിലെ സയ്യിദന്മാര്‍ക്ക് മുന്നൂറിലധികം വീടുകളാണ് നിര്‍മ്മിച്ച് വരുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന മേഖലകളില്‍ മദനീയം കാമ്പസുകള്‍ സ്ഥാപിച്ച് സമുന്നയ വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു.
പത്രസമ്മേളനത്തില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, എ എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, പി എസ് യൂസുഫ് ഹാജി, അബ്ദുല്‍ സലാം ഹാജി, ടി കെ ഹനീഫ് അഡൂര്‍ സംബന്ധിച്ചു.