മദനീയം മൂന്നാം വാര്‍ഷിക സംഗമത്തിന് മുഹിമ്മാത്തില്‍ സമാപനം

പുത്തിഗെ: ആയിരങ്ങളുടെ സംഗമം തീര്‍ത്ത് മദനീയം മൂന്നാം വാര്‍ഷികത്തിന് മുഹിമ്മാത്തില്‍ പ്രൗഢ സമാപ്തി. അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓണ്‍ലൈന്‍ വഴി നടത്തി വരുന്ന ആത്മീയ പ്രഭാഷണ പരിപാടിയുടെ മൂന്നാമത് വാര്‍ഷിക സംഗമമാണ് മുഹിമ്മാത്ത് കാമ്പസില്‍ നടന്നത്. ആയിരക്കണക്കിന് വിശ്വാസികള്‍ സംഗമിച്ച ആത്മീയ മജ്‌ലിസില്‍ വിവിധ ജില്ലകളില്‍ നിന്നും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേക വാഹനങ്ങള്‍ സംഘടിപ്പിച്ചാണ് വിശ്വാസികളെത്തിയത്.പരിപാടിക്ക് മുന്നോടിയായി നടന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് […]

പുത്തിഗെ: ആയിരങ്ങളുടെ സംഗമം തീര്‍ത്ത് മദനീയം മൂന്നാം വാര്‍ഷികത്തിന് മുഹിമ്മാത്തില്‍ പ്രൗഢ സമാപ്തി. അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓണ്‍ലൈന്‍ വഴി നടത്തി വരുന്ന ആത്മീയ പ്രഭാഷണ പരിപാടിയുടെ മൂന്നാമത് വാര്‍ഷിക സംഗമമാണ് മുഹിമ്മാത്ത് കാമ്പസില്‍ നടന്നത്. ആയിരക്കണക്കിന് വിശ്വാസികള്‍ സംഗമിച്ച ആത്മീയ മജ്‌ലിസില്‍ വിവിധ ജില്ലകളില്‍ നിന്നും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേക വാഹനങ്ങള്‍ സംഘടിപ്പിച്ചാണ് വിശ്വാസികളെത്തിയത്.
പരിപാടിക്ക് മുന്നോടിയായി നടന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍ നേതൃത്വം നല്‍കി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി പതാക ഉയര്‍ത്തി.
മുഹിമ്മാത്ത് ഉപാധ്യക്ഷന്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പോരോട് അബ്ദുല്‍റഹ്‌മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി.
സമാപന സംഗമത്തില്‍ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ തങ്ങള്‍ മുത്തന്നൂര്‍ കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് മുത്തു കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ജുനൈദ് തങ്ങള്‍ മാട്ടൂല്‍, സയ്യിദ് സീതി കോയ തങ്ങള്‍ മൊഗ്രാല്‍ പുത്തൂര്‍, സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി, സയ്യിദ് ഹുസൈന്‍ അഹ്ദല്‍ തങ്ങള്‍, ഹാജി അമീറലി ചൂരി, വൈ.എം അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മൊയ്തു സഅദി ചേരൂര്‍, പി.ബി ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി അല്‍ മദീന, സി.എം.എ ചേരൂര്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, അബ്ദുല്‍ സത്താര്‍ ഹാജി ചെമ്പരിക്കെ സംബന്ധിച്ചു. അന്നദാനത്തോടെ സമാപിച്ചു. മുഹിമ്മാത്തിന്റെ വിദ്യാഭ്യാസ ജീവകാരുണ്യ മുന്നേറ്റങ്ങളില്‍ മദനീയം കൂട്ടായ്മയുടെ സഹകരണം ഉറപ്പാക്കുക എന്ന ലക്ഷ്യം വെച്ചാണ് മൂന്നാം വാര്‍ഷിക പരിപാടി മുഹിമ്മാത്തില്‍ സംഘടിപ്പിച്ചത്.

Related Articles
Next Story
Share it