മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു

തൃശൂര്‍: നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ (81) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. പത്തിലേറെ നോവലുകളും അഞ്ചു തിരക്കഥകളും എഴുതിയിട്ടുണ്ട്. പത്തോളം സിനികളില്‍ അഭിനയിച്ചു. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം (കരുണം 2000)), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം മഹാപ്രസ്ഥാനം 1982) എന്നിവ ലഭിച്ചിട്ടുണ്ട്. മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരി എന്നാണ് യാഥാര്‍ഥ പേരെങ്കിലും വിളിപ്പേരായ കുഞ്ഞുക്കുട്ടന്‍ പിന്നീട് ഔദ്യാഗിക പേരാക്കി. 16 വയസിനു മുന്‍പ് നാലുവര്‍ഷം അമ്പലങ്ങളില്‍ ശാന്തിക്കാരനായിരുന്നു. റേഡിയോ റിപ്പയറിങ്, സ്‌പ്രേ പെയിന്റിങ് തുടങ്ങിയ […]

തൃശൂര്‍: നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ (81) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. പത്തിലേറെ നോവലുകളും അഞ്ചു തിരക്കഥകളും എഴുതിയിട്ടുണ്ട്. പത്തോളം സിനികളില്‍ അഭിനയിച്ചു. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം (കരുണം 2000)), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം മഹാപ്രസ്ഥാനം 1982) എന്നിവ ലഭിച്ചിട്ടുണ്ട്. മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരി എന്നാണ് യാഥാര്‍ഥ പേരെങ്കിലും വിളിപ്പേരായ കുഞ്ഞുക്കുട്ടന്‍ പിന്നീട് ഔദ്യാഗിക പേരാക്കി. 16 വയസിനു മുന്‍പ് നാലുവര്‍ഷം അമ്പലങ്ങളില്‍ ശാന്തിക്കാരനായിരുന്നു. റേഡിയോ റിപ്പയറിങ്, സ്‌പ്രേ പെയിന്റിങ് തുടങ്ങിയ ജോലികളും ചെയ്തു. ടെപ്പ് റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ട്യൂട്ടോറിയല്‍ കോളജും നടത്തിയിരുന്നു. തൃശൂര്‍ ആകാശവാണിയിലും കുറച്ചുകാലം ജോലിചെയ്തിരുന്നു. അശ്വത്ഥാമാവാണ് ആദ്യ നോവല്‍. തൊട്ടുപിന്നാലെ വന്ന ഭ്രഷ്ട് എന്ന നോവല്‍ വിവാദമുണ്ടാക്കി. ജയരാജ് സംവിധാനം ചെയ്ത ദേശാടനത്തിനാണ് ആദ്യമായി തിരക്കഥയെഴുതിയത്. 2001 ല്‍ കൊടുങ്ങല്ലൂരില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. അശ്വത്ഥാമാവില്‍ നായകനായി. പൈതൃകം, ആനച്ചന്തം, വടക്കുംനാഥന്‍, കരുണം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി നോവലുകളും തിരക്കഥകളും എഴുതി. ഭാര്യ: പരേതയായ സാവിത്രി അന്തര്‍ജനം. മക്കള്‍: ഹസീന, ജസീന.

Related Articles
Next Story
Share it