ചെങ്കല്‍ ക്വാറിയില്‍ നിന്ന് കവര്‍ന്നത് ഒന്നര ലക്ഷം രൂപയുടെ യന്ത്രങ്ങള്‍; നാലുപേര്‍ റിമാണ്ടില്‍

ബദിയടുക്ക: ബേള ധര്‍ബ്ബത്തടുക്ക പെരിയടുക്കയിലെ ചെങ്കല്‍ ക്വാറിയില്‍ നിന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന കല്ലു വെട്ട് യന്ത്രവും അനുബന്ധ സാധനങ്ങളും കവര്‍ന്ന കേസില്‍ പിടിയിലായ നാലുപേര്‍ റിമാണ്ടില്‍. സാധനങ്ങള്‍ കടത്താന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബേള ധര്‍ബ്ബത്തടുക്കയിലെ ദേവപ്പ (40), ബദിയടുക്ക ബാറടുക്ക കനക്കപ്പാടിയിലെ ഹരിശ്ചന്ദ്ര (48), വിദ്യാഗിരിയിലെ ഗോവിന്ദ (32), ബദിയടുക്കയിലെ രവികുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് ക്വാറിയില്‍ കവര്‍ച്ച നടന്നത്. ഇത് സംബന്ധിച്ച് ആലംപാടി എരിയപ്പാടി സ്വദേശികളായ നിസാമുദ്ദീന്‍, ഫൈസല്‍ റഹ്‌മാന്‍ […]

ബദിയടുക്ക: ബേള ധര്‍ബ്ബത്തടുക്ക പെരിയടുക്കയിലെ ചെങ്കല്‍ ക്വാറിയില്‍ നിന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന കല്ലു വെട്ട് യന്ത്രവും അനുബന്ധ സാധനങ്ങളും കവര്‍ന്ന കേസില്‍ പിടിയിലായ നാലുപേര്‍ റിമാണ്ടില്‍. സാധനങ്ങള്‍ കടത്താന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബേള ധര്‍ബ്ബത്തടുക്കയിലെ ദേവപ്പ (40), ബദിയടുക്ക ബാറടുക്ക കനക്കപ്പാടിയിലെ ഹരിശ്ചന്ദ്ര (48), വിദ്യാഗിരിയിലെ ഗോവിന്ദ (32), ബദിയടുക്കയിലെ രവികുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് ക്വാറിയില്‍ കവര്‍ച്ച നടന്നത്. ഇത് സംബന്ധിച്ച് ആലംപാടി എരിയപ്പാടി സ്വദേശികളായ നിസാമുദ്ദീന്‍, ഫൈസല്‍ റഹ്‌മാന്‍ എന്നിവരുടെ പരാതിയിലാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. പ്രിന്‍സിപ്പല്‍ എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ കവര്‍ന്ന സാധനങ്ങള്‍ ബദിയടുക്കയിലെ ഒരു ആക്രിക്കടയില്‍ വില്‍പ്പന നടത്തിയതായി കണ്ടെത്തി. ഇവിടെ നിന്നും രണ്ട് കല്ല്‌വെട്ട് യന്ത്രവും കല്ല് വെട്ടാന്‍ ഉപയോഗിക്കുന്ന നാല് ബ്ലേഡുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ സുമേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയപ്രകാശ്, പ്രവീണ്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it