മെഷീന്‍ പണിമുടക്കി; പലയിടത്തും വോട്ടിംഗ് വൈകി
കാസര്‍കോട്: പലയിടത്തും വോട്ടിംഗ് മെഷീന്‍ തകരാറിലായത് മൂലം വോട്ടിംഗ് തുടങ്ങിയത് വൈകി. കുമ്പള ഹോളിഫാമിലി സ്‌കൂളിലെ ഒന്നാംനമ്പര്‍ ബൂത്തില്‍ 22 പേര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് മെഷീന്‍ തകരാറിലായത്. ഇവിടെ 20 മിനിട്ട് വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്. കുമ്പള വെല്‍ഫയര്‍ സ്‌കൂളിലെ രണ്ടാംനമ്പര്‍ ബൂത്തില്‍ മെഷീന്‍ തകരാറിലായത് മൂലം ഒരു മണിക്കൂര്‍ വൈകി. പേരാല്‍ സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലും മുക്കാല്‍ മണിക്കൂറോളം വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്. ദേലമ്പാടി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കാട്ടിപ്പാറ ബൂത്തില്‍ ജില്ലാ […]

കാസര്‍കോട്: പലയിടത്തും വോട്ടിംഗ് മെഷീന്‍ തകരാറിലായത് മൂലം വോട്ടിംഗ് തുടങ്ങിയത് വൈകി. കുമ്പള ഹോളിഫാമിലി സ്‌കൂളിലെ ഒന്നാംനമ്പര്‍ ബൂത്തില്‍ 22 പേര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് മെഷീന്‍ തകരാറിലായത്.
ഇവിടെ 20 മിനിട്ട് വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്. കുമ്പള വെല്‍ഫയര്‍ സ്‌കൂളിലെ രണ്ടാംനമ്പര്‍ ബൂത്തില്‍ മെഷീന്‍ തകരാറിലായത് മൂലം ഒരു മണിക്കൂര്‍ വൈകി. പേരാല്‍ സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലും മുക്കാല്‍ മണിക്കൂറോളം വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്. ദേലമ്പാടി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കാട്ടിപ്പാറ ബൂത്തില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള മെഷീന്‍ തകരാറിലായത് മൂലം കാല്‍മണിക്കൂര്‍ വൈകി. ബെള്ളൂര്‍ പഞ്ചായത്തിലെ കിന്നിംഗാറിലും എന്‍മകജെ ബാലമൂലയിലും 10 മിനിട്ടോളം വൈകിയാണ് വോട്ടിംഗ് തുടങ്ങിയത്.
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ കല്ലങ്കൈ വാര്‍ഡിലും വോട്ടിംഗ് മെഷീന്‍ തകരാറിലായത് മൂലം അല്‍പം വൈകി. ചെങ്കള പഞ്ചായത്തിലെ തൈവളപ്പ് റൗളത്തുല്‍ ഇസ്ലാം മദ്രസയിലെ രണ്ടാംനമ്പര്‍ ബൂത്തിലും എണ്‍മകജെ പഞ്ചായത്തിലെ ബെല്ലിമൂല എല്‍.പി സ്‌കൂളിലെ ഒന്നാംനമ്പര്‍ ബൂത്തിലും പോളിംഗ് അല്‍പസമയം തടസ്സപ്പെട്ടു.