എം.എ. മുംതാസിന് അധ്യാപക പ്രതിഭാ പുരസ്‌ക്കാരം

കാസര്‍കോട്: തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും എഴുത്തുകാരിയും, സാമൂഹ്യ പ്രവര്‍ത്തകയും ജനാധിപത്യ കലാ സാഹിത്യ വേദി സംസ്ഥാന വൈസ് ചെയര്‍ പേഴ്‌സണുമായ എം.എ മുംതാസിന് ജനാധിപത്യകലാ സാഹിത്യ വേദിയുടെ അധ്യാപക പ്രതിഭാപുരസ്‌ക്കാരം നല്‍കുമെന്ന്, ജനാധിപത്യകലാ സാഹിത്യ വേദി സംസ്ഥാന ചെയര്‍മാന്‍ കുന്നത്തൂര്‍ ജെ.പ്രകാശ് അറിയിച്ചു.അധ്യാപനത്തോടൊപ്പം സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിച്ചാണ് പുരസ്‌ക്കാരം നല്‍കുന്നത്. 'ഓര്‍മ്മയുടെ തീരങ്ങളില്‍', 'മിഴി' എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 2ന് കോഴിക്കോട് ശിക്ഷക് […]

കാസര്‍കോട്: തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും എഴുത്തുകാരിയും, സാമൂഹ്യ പ്രവര്‍ത്തകയും ജനാധിപത്യ കലാ സാഹിത്യ വേദി സംസ്ഥാന വൈസ് ചെയര്‍ പേഴ്‌സണുമായ എം.എ മുംതാസിന് ജനാധിപത്യകലാ സാഹിത്യ വേദിയുടെ അധ്യാപക പ്രതിഭാപുരസ്‌ക്കാരം നല്‍കുമെന്ന്, ജനാധിപത്യകലാ സാഹിത്യ വേദി സംസ്ഥാന ചെയര്‍മാന്‍ കുന്നത്തൂര്‍ ജെ.പ്രകാശ് അറിയിച്ചു.
അധ്യാപനത്തോടൊപ്പം സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിച്ചാണ് പുരസ്‌ക്കാരം നല്‍കുന്നത്. 'ഓര്‍മ്മയുടെ തീരങ്ങളില്‍', 'മിഴി' എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 2ന് കോഴിക്കോട് ശിക്ഷക് സദനില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌ക്കാനം സമ്മാനിക്കും. പുരസ്‌ക്കാരദാന ചടങ്ങില്‍ കേരളത്തിലെ പ്രമുഖ സാംസ്‌ക്കാരിക നേതാക്കള്‍ പങ്കെടുക്കും.

Related Articles
Next Story
Share it