എം.എ മുംതാസിന്റെ 'ഗുല്‍മോഹറിന്‍ ചാരെ' ടി. പത്മനാഭന്‍ പ്രകാശനം ചെയ്തു

പെരിങ്ങോം: നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചരിത്രാധ്യാപിക എം.എ മുംതാസിന്റെ നാലാമത്തെ പുസ്തകമായ 'ഗുല്‍മോഹറിന്‍ ചാരെ' പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്‍ പറശ്ശിനിക്കടവ് എം.വി ആര്‍ സ്‌നേക്ക് പാര്‍ക്ക് ആന്റ് സൂ ഡയറക്ടര്‍ പ്രൊഫ. ഇ. കുഞ്ഞിരാമന് നല്‍കി പ്രകാശനം ചെയ്തു. പെരിങ്ങോം പഞ്ചായത്ത് പ്രസിഡണ്ട് വി.എം ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂധനന്‍ എം. എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൃഷ്ണാനന്ദ ഭാരതി സ്വാമിജി മുഖ്യാതിഥിയായിരുന്നു. കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ ഡയറക്ടര്‍ […]

പെരിങ്ങോം: നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചരിത്രാധ്യാപിക എം.എ മുംതാസിന്റെ നാലാമത്തെ പുസ്തകമായ 'ഗുല്‍മോഹറിന്‍ ചാരെ' പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്‍ പറശ്ശിനിക്കടവ് എം.വി ആര്‍ സ്‌നേക്ക് പാര്‍ക്ക് ആന്റ് സൂ ഡയറക്ടര്‍ പ്രൊഫ. ഇ. കുഞ്ഞിരാമന് നല്‍കി പ്രകാശനം ചെയ്തു. പെരിങ്ങോം പഞ്ചായത്ത് പ്രസിഡണ്ട് വി.എം ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂധനന്‍ എം. എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൃഷ്ണാനന്ദ ഭാരതി സ്വാമിജി മുഖ്യാതിഥിയായിരുന്നു. കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ ഡയറക്ടര്‍ ഡോ. ഇ. ശ്രീധരന്‍ പുസ്തകപരിചയം നടത്തി. പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.വി. തമ്പാന്‍, കെ.ടി സഹദുല്ല, അഡ്വ. കെ. കെ. ശ്രീധരന്‍, കെ.വി. വിജയന്‍, എം.വി കുഞ്ഞിരാമന്‍, കെ.വി. പവിത്രന്‍, പി.വി. സുരേഷ് കുമാര്‍, കെ. രജനി മോഹന്‍, കെ. രാമകൃഷ്ണന്‍ സംസാരിച്ചു. എം.എ. മുംതാസ് എഴുത്തനുഭവം പങ്കുവെച്ചു. മുസ്തഫ പൊന്നമ്പാറ നന്ദി പറഞ്ഞു.

Related Articles
Next Story
Share it