മുസ്ലിംകള്‍ക്ക് അര്‍ഹതപ്പെട്ട സ്‌കോളര്‍ഷിപ്പ് ക്രിസ്ത്യാനികള്‍ക്കും കൂടി നല്‍കുകയായിരുന്നു, മറിച്ചുള്ള പ്രചാരണം തെറ്റ്; കോടതി വിധി നടപ്പാക്കുമെന്ന് പറഞ്ഞ മന്ത്രി എം വി ഗോവിന്ദനെ തള്ളി എം എ ബേബിയും
തിരുവനന്തപുരം: ന്യൂനപക്ഷ വകുപ്പ് വിതരണം ചെയ്യുന്ന ആനുകൂല്യങ്ങളുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന പ്രചരണം ശരിയല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം എ ബേബി. മതന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്‌കോളര്‍ഷിപ്പ് മുസ്ലിംകള്‍ക്ക് കൂടുതല്‍ നല്‍കുന്നെന്ന പ്രചാരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംകളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള പാലോളി മുഹമ്മദ് കുട്ടി സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കിയപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ അതില്‍ നിന്ന് 20% പിന്നാക്ക ക്രിസ്ത്യാനികള്‍ക്ക് കൂടെ നല്‍കുകയായിരുന്നുവെന്നും സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം […]

തിരുവനന്തപുരം: ന്യൂനപക്ഷ വകുപ്പ് വിതരണം ചെയ്യുന്ന ആനുകൂല്യങ്ങളുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന പ്രചരണം ശരിയല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം എ ബേബി. മതന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്‌കോളര്‍ഷിപ്പ് മുസ്ലിംകള്‍ക്ക് കൂടുതല്‍ നല്‍കുന്നെന്ന പ്രചാരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിംകളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള പാലോളി മുഹമ്മദ് കുട്ടി സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കിയപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ അതില്‍ നിന്ന് 20% പിന്നാക്ക ക്രിസ്ത്യാനികള്‍ക്ക് കൂടെ നല്‍കുകയായിരുന്നുവെന്നും സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതെസമയം, മുസ്ലിംകള്‍ക്ക് 80 ശതമാനം നല്‍കേണ്ടതില്ലെന്നും ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യണമെന്നുമുള്ള കോടതി വിധി നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ മന്ത്രി എം.വി.ഗോവിന്ദനെ തള്ളുന്നതാണ് എം എ ബേബിയുടെ നിലപാട്. എം വി ഗോവിന്ദനെ തള്ളി ഇന്നലെ മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. വിഷയം തിങ്കളാഴ്ച ചര്‍ച്ച ചെയ്യും.