എം.എ.അബൂബക്കര്‍ സാഹിബ് പട്‌ള: ആ സൗമ്യ സാന്നിധ്യം ഇനിയില്ല!
പട്‌ലയിലെ മത-സാമൂഹ്യ -സാംസ്‌കാരിക രംഗത്തെ സൗമ്യ സാന്നിധ്യമായിരുന്ന, എം.എച്ച എന്ന പേരില്‍ അറിയപ്പെടുന്ന എം.എ.അബൂബക്കര്‍ സാഹിബ് ഇനി ദീപ്തമായ ഓര്‍മകളില്‍! പൗരപ്രമുഖനും വിദ്യാഭ്യാസ പ്രവര്‍ത്തകനും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന എം.എ.അബൂബക്കറിന്റെ മരണം നാടിനെ മൊത്തം ദുഃഖത്തിലാഴ്ത്തി. ജീവിത വിശുദ്ധിയുടെ ഒരുപാട് നല്ല മാതൃകകള്‍ സമൂഹത്തിന് സമ്മാനിച്ചുകൊണ്ടാണ് ഒക്ടോബര്‍ 9ന് 82-ാമത്തെ വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് വിട വാങ്ങിയത്. ക്ഷമയും സഹനവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. സൗമ്യത എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം തിരിച്ചറിഞ്ഞത് അദ്ദേഹത്തില്‍ നിന്നാണ്. […]
പട്‌ലയിലെ മത-സാമൂഹ്യ -സാംസ്‌കാരിക രംഗത്തെ സൗമ്യ സാന്നിധ്യമായിരുന്ന, എം.എച്ച എന്ന പേരില്‍ അറിയപ്പെടുന്ന എം.എ.അബൂബക്കര്‍ സാഹിബ് ഇനി ദീപ്തമായ ഓര്‍മകളില്‍! പൗരപ്രമുഖനും വിദ്യാഭ്യാസ പ്രവര്‍ത്തകനും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന എം.എ.അബൂബക്കറിന്റെ മരണം നാടിനെ മൊത്തം ദുഃഖത്തിലാഴ്ത്തി. ജീവിത വിശുദ്ധിയുടെ ഒരുപാട് നല്ല മാതൃകകള്‍ സമൂഹത്തിന് സമ്മാനിച്ചുകൊണ്ടാണ് ഒക്ടോബര്‍ 9ന് 82-ാമത്തെ വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് വിട വാങ്ങിയത്. ക്ഷമയും സഹനവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. സൗമ്യത എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം തിരിച്ചറിഞ്ഞത് അദ്ദേഹത്തില്‍ നിന്നാണ്. […]
പട്‌ലയിലെ മത-സാമൂഹ്യ -സാംസ്‌കാരിക രംഗത്തെ സൗമ്യ സാന്നിധ്യമായിരുന്ന, എം.എച്ച എന്ന പേരില്‍ അറിയപ്പെടുന്ന എം.എ.അബൂബക്കര്‍ സാഹിബ് ഇനി ദീപ്തമായ ഓര്‍മകളില്‍! പൗരപ്രമുഖനും വിദ്യാഭ്യാസ പ്രവര്‍ത്തകനും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന എം.എ.അബൂബക്കറിന്റെ മരണം നാടിനെ മൊത്തം ദുഃഖത്തിലാഴ്ത്തി.
ജീവിത വിശുദ്ധിയുടെ ഒരുപാട് നല്ല മാതൃകകള്‍ സമൂഹത്തിന് സമ്മാനിച്ചുകൊണ്ടാണ് ഒക്ടോബര്‍ 9ന് 82-ാമത്തെ വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് വിട വാങ്ങിയത്. ക്ഷമയും സഹനവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. സൗമ്യത എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം തിരിച്ചറിഞ്ഞത് അദ്ദേഹത്തില്‍ നിന്നാണ്. പ്രായം ചെന്ന സൗഹൃദങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടൊരാള്‍. വിവിധ വിഷയങ്ങളെക്കുറിച്ച് മണിക്കൂറുകളോളം ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു. ഞാന്‍ തിരിച്ചു പോകാനൊരുങ്ങുമ്പോഴൊക്കെ കൂടുതല്‍ വിഷയങ്ങള്‍ ഇട്ട് തന്നു സംസാരിപ്പിക്കുമായിരുന്നു. അവസാനമായി കണ്ടത് ആറ് മാസങ്ങള്‍ക്ക് മുമ്പ്. പതിവുപോലെ അന്നും ഒരുപാട് നേരം സംസാരിച്ചാണ് പിരിഞ്ഞത്. അദ്ദേഹത്തിന്റെ വിയോഗം എനിക്ക് മാത്രമല്ല അദ്ദേഹത്തെ ഒരിക്കലെങ്കിലും പരിചയപ്പെട്ട ഏതൊരാളെയും സങ്കടപ്പെടുത്തും. ഉയര്‍ച്ച താഴ്ചകളും കയ്പും മധുരവും എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും. എങ്കിലും ഒരിക്കല്‍ പോലും ആ മുഖം ക്ഷുഭിതമായിരുന്നില്ല. നാട്ടുകാര്‍ സ്‌നേഹത്തോടെയും അതിലേറെ ബഹുമാനത്തോടെയും എം.എ.അഉക്കന്‍ച്ച എന്നു വിളിച്ചു. അക്കാദമിക് ബിരുദമായ എം.എ.അദ്ദേഹത്തിന്റെ പേരിന്റെ ഇനീഷ്യല്‍ എന്നു തോന്നുന്ന തരത്തിലേക്ക് അതു മാറുന്നത് അങ്ങനെയാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്ന പട്‌ലയിലെ ആദ്യത്തെ വ്യക്തിയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ വിദ്യാഭ്യാസം നാലാംതരം വരെ പട്‌ലയിലും ശേഷം കൊല്ലങ്കാന, ബി.ഇ.എം.സ്‌കൂള്‍ കാസര്‍കോട് എന്നിവിടങ്ങളിലുമായിരുന്നു. മംഗലാപുരം സെന്റ് അലേഷ്യസ് കോളേജിലും കാസര്‍കോട് ഗവ.കോളേജുകളിലുമായി സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം, അതേ വിഷയത്തില്‍ തന്നെ ബിരുദാനന്തര ബിരുദം സമ്പാദിച്ചത് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നായിരുന്നു. അക്കാലത്ത് ഏകദേശം റാങ്കോടടുപ്പിച്ച ഉയര്‍ന്ന മാര്‍ക്കോട് കൂടിയാണ് എം.എ കരസ്ഥമാക്കുന്നത്. തുടര്‍ന്ന് ബോംബെയില്‍ 14 വര്‍ഷത്തോളം കേന്ദ്ര സര്‍വീസില്‍ താരിഫ് കമ്മീഷനില്‍ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് ദീര്‍ഘമായ 21 വര്‍ഷക്കാലം യു.എ.ഇ ഗവമെന്റിന്റെ ഔദ്യോഗിക ടെലികമ്യൂണിക്കേഷനായ എത്തിസലാത്തിന്റെ അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തു. 2001 സെപ്തമ്പറില്‍ വിരമിക്കുമ്പോള്‍ എത്തിസലാത്ത് അബൂദാബി ബ്രാഞ്ചിലെ ചീഫ് അകൗണ്ട് സൂപ്പര്‍വൈസര്‍ ആയിരുന്നു. അതിനു ശേഷം അദ്ദേഹം നാട്ടില്‍ പൊതുരംഗത്ത് സജീവമാവുകയുണ്ടായി. 21 വര്‍ഷത്തെ ഗള്‍ഫ് ജീവിതം ജീവകാരുണ്യ രംഗത്ത് നിരന്തരമായ, തുല്യതയില്ലാത്ത സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.
ദീര്‍ഘകാലം യു.എ.ഇ.പട്‌ല വലിയ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടായിരുന്നു. ഒപ്പം പട്‌ല ഇസ്ലാമിക് സെന്ററിന്റെ പ്രവര്‍ത്തന രംഗത്ത് നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു.
വിനയം കൊണ്ട് അതിശയിപ്പിച്ച അദ്ദേഹം ഒരിക്കലും പദവികളുടെ പിന്നാലെയോ വ്യക്തിഗത നേട്ടങ്ങളുടെ പിന്നാലെയോ പോകാന്‍ താല്‍പര്യം കാണിച്ചില്ല. അല്‍പം ചാഞ്ഞും ചെരിഞ്ഞും നിന്നിരുന്നെങ്കില്‍ ഭൗതിക നേട്ടങ്ങളുടെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കാമായിരുന്നിട്ടും നേരിന്റെയും നന്മയുടെയും കാരുണ്യത്തിന്റേയും ഓരം ചേര്‍ന്നു നടക്കാനായിരുന്നു അദ്ദേഹം താല്‍പര്യപ്പെട്ടത്. സഹായം അഭ്യര്‍ത്ഥിച്ച് വരുന്ന ഒരാളെയും അദ്ദേഹം മടക്കിയയച്ചില്ല. നാട്ടിലെ എല്ലാ ജീവകാരുണ്യ സംരംഭങ്ങളോടും അകമഴിഞ്ഞ് സഹകരിക്കുകയും അതിന്റെ നിര്‍ണ്ണായക ഭാഗമാവുകയും ചെയ്തു. അദ്ദേഹത്തിന്റെ ഹൃദയ നൈര്‍മല്യവും ജീവിത വിശുദ്ധിയും കൊണ്ട് നാട്ടുകാര്‍ക്ക് സര്‍വ്വ സ്വീകാര്യനാവുകയായിരുന്നു. അങ്ങനെയൊരാള്‍ വേറെ ഇല്ല! ജീവിച്ചിരിക്കുമ്പോഴും മരിച്ചു കഴിഞ്ഞപ്പോഴും ജനങ്ങള്‍ അദ്ദേഹത്തെക്കുറിച്ചുള്ള നന്മകള്‍ മാത്രം പറഞ്ഞു. മറിച്ചു പറയാന്‍ വേറൊന്നുമുണ്ടായിരുന്നില്ല!
പട്‌ല വലിയ ജുമാ മസ്ജിദ് പ്രസിഡണ്ടായി പ്രവൃത്തിച്ച അദ്ദേഹം നൂതനങ്ങളായ, വിപ്ലവകരമായ ഒരുപാട് സാമൂഹ്യ നന്മകള്‍ക്ക് നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളുടെ കൂടെ നടക്കാന്‍ നാടിനും നാട്ടുകാര്‍ക്കും കഴിഞ്ഞിരുന്നുവെങ്കില്‍ ചരിത്രം വേറൊന്നാകുമായിരുന്നു.
'പ്രതീക്ഷ' എന്ന പട്‌ലയിലെ ജീവകാരുണ്യ സംരംഭത്തിന്റെ രൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ച അദ്ദേഹം അവസാനം വരെ സംഘടനയുടെ രക്ഷാധികാരിയായിരുന്നു. പ്രതീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഖുര്‍ആന്‍ ക്ലാസ്സുകള്‍ക്കുമായി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം അനുവദിച്ചു തരികയായിരുന്നു. 'പ്രതീക്ഷ'കുടുതല്‍ വിപുലമായ മേഖലകളില്‍ സജീവമായി ഇടപെടണമെന്നും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കരിച്ചു മുന്നേറണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും പ്രവര്‍ത്തനങ്ങളും നന്മകളൊക്കെയും പരലോകത്ത് തണലും തണുപ്പുമാകട്ടെ.
വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ അതീവ താല്‍പര്യം വിളിച്ചോതുന്നതായിരുന്നു പട്‌ലയില്‍ ആദ്യമായി സ്വകാര്യ മേഖലയില്‍ ഒരു ഇംഗീഷ് മീഡിയം സ്ഥാപിക്കുക എന്ന ആശയത്തിന് മുന്നിട്ടിറങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വിജയപരാജയങ്ങള്‍പ്പുറത്ത് അങ്ങനെയൊരാശയത്തിന്റെ മുന്നില്‍ നില്‍ക്കാന്‍ അദ്ദേഹത്തിന്റെ തികച്ചും നിഷകളങ്കമായ മനസ്സിന് കഴിഞ്ഞു എന്നുള്ളതാണ് പ്രധാനം.
ആ ഒരു പ്രസ്ഥാനം മുന്നോട്ട് കൊണ്ട് പോകാന്‍ അദ്ദേഹം വളരെയധികം വിയര്‍പ്പൊഴുക്കി. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും പതറാതെ പിടിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിന്റെ നിര്‍മ്മല മനസ്സിനു കഴിഞ്ഞു.
പട്‌ല ലൈബ്രറി ആന്റ് റീഡിംഗ് റൂം പുനരുജ്ജീവിപ്പിക്കുന്നതില്‍ അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ വളരെ വലുതായിരുന്നു. അത് സജീവമായി നിലനിര്‍ത്താന്‍ അദ്ദേഹം ഒരുപാട് പ്രയത്‌നിച്ചു. എഴുത്തിനേയും വായനയേയും ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് ഒരു വായനശാല ഉദ്യമം മുളയില്‍ തന്നെ നശിച്ചുപോകരുത് എന്ന കണിശതയുണ്ടായിരുന്നു.
ലാളിത്യവും വിനയവും വിശുദ്ധിയും അബൂബക്കര്‍ സാഹിബിന്റെ വ്യക്തിത്വത്തില്‍ ആഴത്തില്‍ വേരൂന്നിയ ഗുണങ്ങളായിരുന്നു. എല്ലാവരുമായും നിര്‍മലമായ സ്‌നേഹ ബന്ധം ജീവിതകാലമത്രയും അദ്ദേഹം കാത്തു സൂക്ഷിച്ചു.
അദ്ദേഹത്തിന്റെ ദീപ്തമായ ഓര്‍മകള്‍ എന്നും മായാതെ നിലനില്‍ക്കും.
നാടിന്റെയും നാട്ടുകാരുടെയും സ്‌നേഹവും ഇഷ്ടവും സമ്പാദിച്ച് സേവനപാതയില്‍ വിശുദ്ധ ജീവിതം നയിച്ച എം.എച്ചാക്ക് സ്വര്‍ഗപ്രവേശം നല്‍കി നാഥന്‍ അനുഗ്രഹിക്കട്ടെ. കണ്ണീരില്‍ കുതിര്‍ന്ന മനം നിറഞ്ഞ പ്രാര്‍ത്ഥനകള്‍!