എം. രാമകൃഷ്ണന്‍ പുരസ്‌കാരം രാജേഷ് മാധവന്

കാസര്‍കോട്: സംസ്‌കാരിക പ്രവര്‍ത്തകനും ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായിരുന്ന എം. രാമകൃഷ്ണന്റെ പേരില്‍ കുറ്റിക്കോല്‍ നെരൂദ ഗ്രന്ഥാലയം ഏര്‍പ്പെടുത്തിയ എം. രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് ഇത്തവണ പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകന്‍ രാജേഷ് മാധവന്‍ അര്‍ഹനായി. പി.വി ഷാജികുമാര്‍ (ചെയ.), പ്രേമന്‍ മുചുക്കുന്ന്, ജി. സുരേഷ് ബാബു എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. മലയാള സിനിമയുടെ എല്ലാ മേഖലകളിലും ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഒരു ഇടം അടയാളപ്പെടുത്തിയ ചലച്ചിത്രകാരനാണ് രാജേഷ് മാധവന്‍ എന്ന് പുരസ്‌കാര സമിതി വിലയിരുത്തി. സമീപ ഭൂതകാലത്ത് മലയാള […]

കാസര്‍കോട്: സംസ്‌കാരിക പ്രവര്‍ത്തകനും ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായിരുന്ന എം. രാമകൃഷ്ണന്റെ പേരില്‍ കുറ്റിക്കോല്‍ നെരൂദ ഗ്രന്ഥാലയം ഏര്‍പ്പെടുത്തിയ എം. രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് ഇത്തവണ പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകന്‍ രാജേഷ് മാധവന്‍ അര്‍ഹനായി. പി.വി ഷാജികുമാര്‍ (ചെയ.), പ്രേമന്‍ മുചുക്കുന്ന്, ജി. സുരേഷ് ബാബു എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. മലയാള സിനിമയുടെ എല്ലാ മേഖലകളിലും ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഒരു ഇടം അടയാളപ്പെടുത്തിയ ചലച്ചിത്രകാരനാണ് രാജേഷ് മാധവന്‍ എന്ന് പുരസ്‌കാര സമിതി വിലയിരുത്തി. സമീപ ഭൂതകാലത്ത് മലയാള ചലച്ചിത്ര ആസ്വദകരുടെ മനസ്സില്‍ ഇടം നേടിയ മിഴിവാര്‍ന്ന കഥാപാത്രങ്ങളുടെ പിറവിയില്‍ രാജേഷ് മാധവന്‍ എന്ന കാസ്റ്റിങ് ഡയരക്ടറുടെ പങ്ക് നിര്‍ണായകമാണ്. അഭിനേതാവ് എന്ന നിലയിലും രാജേഷ് തന്റെ ഇടം മലയാള സിനിമയില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. 10,000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. 6ന് വൈകിട്ട് 3.30ന് കുറ്റിക്കോലില്‍ വെച്ച് പ്രശസ്ത കഥാകൃത്ത് വി.എസ് അനില്‍കുമാര്‍ പുരസ്‌കാരം സമര്‍പ്പിക്കും. പി.വി ഷാജികുമാര്‍, രാജേഷ് അഴീക്കോടന്‍ എന്നിവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജി. സുരേഷ് ബാബു, കെ. അരവിന്ദന്‍, കെ. മണികണ്ഠന്‍, രാജു ചാടകം എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it