ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍ കേന്ദ്ര സര്‍വ്വകലാശാല രജിസ്ട്രാര്‍

കാസര്‍കോട്: ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍ കേരള കേന്ദ്ര സര്‍വ്വകലാശാല രജിസ്ട്രാറായി ചുമതലയേറ്റു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.രാജേന്ദ്ര പിലാങ്കട്ടയില്‍നിന്ന് അദ്ദേഹം ചുമതല ഏറ്റെടുത്തു. കാസര്‍കോട് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശിയായ ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍ പരേതനായ ചെരിപ്പാടി കുഞ്ഞമ്പു നായരുടെയും മേലത്ത് ലക്ഷ്മിക്കുട്ടിയുടെയും മകനാണ്. ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം കേരള സര്‍വ്വകലാശാലയില്‍നിന്ന് എം.ഫിലും പി.എച്ച്.ഡിയും നേടി. 1986ല്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഹിസ്റ്ററി അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പൊളിറ്റിക്കല്‍ […]

കാസര്‍കോട്: ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍ കേരള കേന്ദ്ര സര്‍വ്വകലാശാല രജിസ്ട്രാറായി ചുമതലയേറ്റു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.രാജേന്ദ്ര പിലാങ്കട്ടയില്‍നിന്ന് അദ്ദേഹം ചുമതല ഏറ്റെടുത്തു. കാസര്‍കോട് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശിയായ ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍ പരേതനായ ചെരിപ്പാടി കുഞ്ഞമ്പു നായരുടെയും മേലത്ത് ലക്ഷ്മിക്കുട്ടിയുടെയും മകനാണ്. ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം കേരള സര്‍വ്വകലാശാലയില്‍നിന്ന് എം.ഫിലും പി.എച്ച്.ഡിയും നേടി. 1986ല്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഹിസ്റ്ററി അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവനുമായിരുന്നു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജും എന്‍.എസ്.എസ്, എന്‍.സി.സി ഓഫീസറായും സേവനമനുഷ്ഠിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗവും പരീക്ഷാ ബോര്‍ഡ് ചെയര്‍മാനുമായിരുന്നു. കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ മുന്‍ പരീക്ഷാ കണ്‍ട്രോളറാണ്. പ്രോ വൈസ് ചാന്‍സലറുടെയും രജിസ്ട്രാറുടെയും ഫിനാന്‍സ് ഓഫീസറുടെയും താല്‍ക്കാലിക ചുമതലകള്‍ വഹിച്ചിട്ടുുണ്ട്. കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ അഞ്ചാമത് രജിസ്ട്രാറാണ് ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍. ഭാര്യ ഡോ.പി.കെ. മിനി പടന്നക്കാട് കാര്‍ഷിക കോളേജ് ഡീന്‍ ആണ്. മക്കള്‍: ഡോ. അരവിന്ദ് (എം.ഡി വിദ്യാര്‍ത്ഥി), ഡോ. രേവതി പി.കെ. (ഡെന്റല്‍ സര്‍ജന്‍).

Related Articles
Next Story
Share it