എം. മനു ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍

കാസര്‍കോട്: ഇടത് മുന്നണിയിലെ ധാരണ പാലിച്ചു. ലോക് താന്ത്രിക്ക് ജനതാദളിലെ എം. മനു ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി. എല്‍.ഡി. എഫിലെ ധാരണ പ്രകാരമാണ് ലോക് താന്ത്രിക്ക് ജനതാദളിന് അടുത്ത രണ്ടര വര്‍ഷക്കാലം ചെയര്‍മാന്‍ സ്ഥാനം ലഭിച്ചത്. കേരള കോണ്‍ഗ്രസ് എം പ്രതിനിധി ഷിനോജ് ചാക്കോ രാജിവെച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് മനു തിരഞ്ഞെടുക്കപ്പെട്ടു.എം. മനുവിനെ എല്‍.ജെ.ഡി ജില്ലാ ഭാരവാഹികളുടെ യോഗം അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് അലി മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന […]

കാസര്‍കോട്: ഇടത് മുന്നണിയിലെ ധാരണ പാലിച്ചു. ലോക് താന്ത്രിക്ക് ജനതാദളിലെ എം. മനു ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി. എല്‍.ഡി. എഫിലെ ധാരണ പ്രകാരമാണ് ലോക് താന്ത്രിക്ക് ജനതാദളിന് അടുത്ത രണ്ടര വര്‍ഷക്കാലം ചെയര്‍മാന്‍ സ്ഥാനം ലഭിച്ചത്. കേരള കോണ്‍ഗ്രസ് എം പ്രതിനിധി ഷിനോജ് ചാക്കോ രാജിവെച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് മനു തിരഞ്ഞെടുക്കപ്പെട്ടു.
എം. മനുവിനെ എല്‍.ജെ.ഡി ജില്ലാ ഭാരവാഹികളുടെ യോഗം അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് അലി മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ എം. കുഞ്ഞമ്പാടി, വി.വി കൃഷ്ണന്‍, സംസ്ഥാന കൗണ്‍സിലര്‍ സിദ്ദീഖ് റഹ്മാന്‍, ജില്ലാ ഭാരവാഹികളായ അഹമ്മദലി കുമ്പള, പനങ്കാവ് കൃഷ്ണന്‍, ഇ.വി ഗണേശന്‍, പി.വി. കുഞ്ഞിരാമന്‍, എം.ജെ. ജോയി, അഡ്വ. കെ.എം. ഹസൈനാര്‍, മുഹമ്മദ് സാലി, എം. മനു സംസാരിച്ചു.

Related Articles
Next Story
Share it