എം.ഐ.സി. 30-ാം വാര്‍ഷിക സമ്മേളനം; പ്രചരണം ആരംഭിച്ചു

കാസര്‍കോട്: ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ മുപ്പതാം വാര്‍ഷിക സമ്മേളനം ഡിസംബര്‍ 22, 23, 24 തീയതികളില്‍ ചട്ടഞ്ചാല്‍ മാഹിനാബാദില്‍ വച്ച് നടക്കും. സമ്മേളനത്തിന്റെ ബഹുമുഖ പ്രചരണങ്ങളുടെ ഉദ്ഘാടനം ചെര്‍ക്കളത്തുല്‍ ഇസ്ലാം മദ്രസയിലെ മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു. വാര്‍ഷിക സമ്മേളന ജനറല്‍ കണ്‍വീനര്‍ ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് ആമുഖ ഭാഷണവും […]

കാസര്‍കോട്: ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ മുപ്പതാം വാര്‍ഷിക സമ്മേളനം ഡിസംബര്‍ 22, 23, 24 തീയതികളില്‍ ചട്ടഞ്ചാല്‍ മാഹിനാബാദില്‍ വച്ച് നടക്കും. സമ്മേളനത്തിന്റെ ബഹുമുഖ പ്രചരണങ്ങളുടെ ഉദ്ഘാടനം ചെര്‍ക്കളത്തുല്‍ ഇസ്ലാം മദ്രസയിലെ മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.
സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു. വാര്‍ഷിക സമ്മേളന ജനറല്‍ കണ്‍വീനര്‍ ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് ആമുഖ ഭാഷണവും പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ബെളിഞ്ചം വിഷയാവതരണവും നടത്തി. ഹാഷിം ദാരിമി ദേലംപാടി, മുബാറക് ഹസൈനാര്‍ ഹാജി, എം.എ.എച്ച് മഹമൂദ് ചെങ്കള, ഫറൂഖ് ദാരിമി കൊല്ലമ്പാടി, കെ.ബി കുട്ടി ഹാജി കാഞ്ഞങ്ങാട്, അബൂബക്കര്‍ സാലൂദ് നിസാമി, അബ്ബാസ് ഫൈസി ചേരൂര്‍, ജാബിര്‍ ഹുദവി ചാനടുക്കം, അബ്ദുല്‍ ഖാദര്‍ മൗലവി ചേരൂര്‍, എം. എം മുഹമ്മദ് കുഞ്ഞി ഹാജി ചെങ്കള, സത്താര്‍ രാജി അണങ്കൂര്‍, മുനീര്‍ ഹാജി അണങ്കൂര്‍, ഗോവ അബ്ദുല്ല ഹാജി, സി. എച്ച് മുഹമ്മദ് കുഞ്ഞി ഹാജി വടക്കേകര, സി.എം മൊയ്തു മൗലവി ചെര്‍ക്കള, അഹമ്മദ് കബീര്‍ ചെര്‍ക്കള, സി.പി മൊയ്തു മൗലവി ചെര്‍ക്കള, സഈദ് ദാരിമി പടന്ന, ജമാലുദ്ദീന്‍ ദാരിമി, റസാക്ക് അര്‍ഷദി കുമ്പഡാജ, മുത്തലിബ് കെദമ്പാടി സംബന്ധിച്ചു.

Related Articles
Next Story
Share it