പ്രമുഖ പണ്ഡിതനും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനുമായ ഷിറിയ എം. ആലിക്കുഞ്ഞി മുസ്ലിയാര്‍ അന്തരിച്ചു

കുമ്പള: പ്രമുഖ പണ്ഡിതനും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും കുമ്പള-മഞ്ചേശ്വരം സംയുക്ത ഖാസിയുമായ ഷിറിയ എം. ആലിക്കുഞ്ഞി മുസ്ലിയാര്‍ (86) അന്തരിച്ചു. ഇന്ന് രാവിലെ ഷിറിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 1935 മാര്‍ച്ച് നാലിന് ഒളയത്തായിരുന്നു ജനനം. മുപ്പതാം വയസ്സില്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി. ഷിറിയ ലത്തീഫിയ പ്രസിഡണ്ട്, സഅദിയ്യ ഉപാധ്യക്ഷന്‍ തുടങ്ങിയ ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ച് വരികയായിരുന്നു. പഴയകാലത്തെ ഓത്തുപള്ളിയിലാണ് പഠനാരംഭം. മുട്ടം ജുമാമസ്ജിദില്‍ മുക്രിയായിരുന്ന മൂസ മുക്രിയാണ് പ്രഥമ ഗുരു. ഒളയം മുഹ്‌യുദ്ദീന്‍ […]

കുമ്പള: പ്രമുഖ പണ്ഡിതനും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും കുമ്പള-മഞ്ചേശ്വരം സംയുക്ത ഖാസിയുമായ ഷിറിയ എം. ആലിക്കുഞ്ഞി മുസ്ലിയാര്‍ (86) അന്തരിച്ചു. ഇന്ന് രാവിലെ ഷിറിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം.
1935 മാര്‍ച്ച് നാലിന് ഒളയത്തായിരുന്നു ജനനം. മുപ്പതാം വയസ്സില്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി. ഷിറിയ ലത്തീഫിയ പ്രസിഡണ്ട്, സഅദിയ്യ ഉപാധ്യക്ഷന്‍ തുടങ്ങിയ ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ച് വരികയായിരുന്നു.
പഴയകാലത്തെ ഓത്തുപള്ളിയിലാണ് പഠനാരംഭം. മുട്ടം ജുമാമസ്ജിദില്‍ മുക്രിയായിരുന്ന മൂസ മുക്രിയാണ് പ്രഥമ ഗുരു. ഒളയം മുഹ്‌യുദ്ദീന്‍ മുസ്ലിയാരില്‍ നിന്നാണ് ദര്‍സാരംഭം. പിന്നീട് സൂഫീവര്യനും പണ്ഡിതനുമായ എടക്കാട് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ അടുക്കല്‍ രണ്ട് വര്‍ഷം പഠനം നടത്തി. കാടേരി അബ്ദുല്‍കലാം മുസ്ലിയാരുടെ പക്കല്‍ പരപ്പനങ്ങാടിയില്‍ ദര്‍സ് പഠനം തുടര്‍ന്നു. 1952ല്‍ പൊസോട്ട് ജുമാമസ്ജിദില്‍ പൈവളിഗെ മുഹമ്മദ് ഹാജി മുസ്ലിയാരുടെ ദര്‍സില്‍. പിറ്റേ വര്‍ഷം ഉപരിപഠനാര്‍ത്ഥം തളിപ്പറമ്പ് ഖുവത്തുല്‍ ഇസ്ലാം അറബിക് കോളജില്‍ ചേര്‍ന്നു. ഇ.കെ. അബൂബക്കര്‍ മുസ്ലിയാറായിരുന്നു മുദരിസ്. ഇ.കെ. ഹസന്‍ മുസ്ലിയാരും സി.എം. വലിയുല്ലാഹിയും ആയിരുന്നു കിതാബുകള്‍ ഓതിക്കൊടുത്തത്.
പിന്നീട് നാട്ടില്‍ ഖത്വീബ് ആയി സേവനം ചെയ്യുമ്പോള്‍ മുഹമ്മദാജി ഉസ്താദിന്റെ ദര്‍സില്‍ പഠനം നടത്തി. നാട്ടിലെ ജോലി മതിയാക്കി ആലിക്കുഞ്ഞി മുസ്ലിയാര്‍ പരപ്പനങ്ങാടിയില്‍ കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ ദര്‍സില്‍ ചേര്‍ന്നു. ഏഴ് വര്‍ഷമാണ് ഇവിടെ പഠിച്ചത്. 1962ല്‍ ദയൂബന്ത് ദാറുല്‍ ഉലൂമില്‍ ഉപരിപഠനം. ഖത്വീബുല്‍ ഹിന്ദ് ഖാരിഅ് മുഹമ്മദ് ത്വയ്യിബ് ആയിരുന്നു അവിടെ പ്രധാന ഗുരനാഥന്‍.
കുമ്പോലിലായിരുന്നു പ്രഥമ ദര്‍സ് സേവനം. കാടങ്കോട്, പൂച്ചക്കാട്, ഉപ്പിനങ്ങാടി, ബല്ലാകടപ്പുറം, ഷിറിയ ലത്തീഫിയ, പള്ളിപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് പഠനത്തിന് ശേഷം നിലവില്‍ പൊയ്യത്ത്ബലയില്‍ പ്രധാന മുദരിസായി സേവനം ചെയ്ത് വരികയായിരുന്നു.
അബ്ദുറഹ്‌മാന്‍ ഹാജിയുടെയും മറിയമിന്റെയും മകനാണ്. പരമ്പരാഗത മുക്രിമാരാണ് ആലിക്കുഞ്ഞി മുസ്‌ലിയാരുടെ പിതൃകുടുംബം. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കള്‍: അബ്ദുറഹ്‌മാന്‍ നിസാമി, അബൂബക്കര്‍ എം, ത്വയ്യിബ്, ഹാഫിള് അന്‍വര്‍ അലി സഖാഫി, ആയിഷ, സൈനബ, കുബ്റ, റാബിഅ.
സഹോദരങ്ങള്‍: കുഞ്ഞിപ്പ ഹാജി, അന്തിഞ്ഞി ഹാജി, ബീരാന്‍ ഹാജി, മുഹമ്മദ് അബൂബക്കര്‍ ഹാജി, മൂസ, ആയിഷ, ഹവ്വാഉമ്മ, അബ്ദുല്ല.

Related Articles
Next Story
Share it