എം. ആലിക്കുഞ്ഞി മുസ്ലിയാര്‍: അറിവിന്‍ കിരീടം
മുപ്പതാം വയസ്സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വമാണ് താജുശരീഅ ഷിറിയ എം. ആലിക്കുഞ്ഞി മുസ്ലിയാര്‍. 1965 ലാണ് ഉസ്താദ് സമസ്തയിലെത്തുന്നത്. രൂപീകരണത്തിന്റെ കാലഘട്ടം മുതല്‍ ജില്ലയില്‍ പ്രചാരം നേടിയ സമസ്ത മുശാവറ അംഗമായിരുന്ന കാഞ്ഞങ്ങാട് അബൂബക്കര്‍ ഹാജിയുടെ വിയോഗത്തെ തുടര്‍ന്നാണ് അലിക്കുഞ്ഞി ഉസ്താദ് സമസ്തയില്‍ എത്തുന്നത്. പ്രായം കുറഞ്ഞ മുശാവറ അംഗമായിരുന്നു. അലിക്കുഞ്ഞി ഉസ്താദിനെ കൂടാതെ കാസര്‍കോട് ഖാസിയായിരുന്ന അവറാന്‍ മുസ്ലിയാര്‍ മാത്രമാണ് അന്ന് കാസര്‍കോട് ജില്ലയില്‍ നിന്ന് മുശാവറയില്‍ ഉണ്ടായിരുന്നത്. ചുരുക്കത്തില്‍ 56 […]
മുപ്പതാം വയസ്സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വമാണ് താജുശരീഅ ഷിറിയ എം. ആലിക്കുഞ്ഞി മുസ്ലിയാര്‍. 1965 ലാണ് ഉസ്താദ് സമസ്തയിലെത്തുന്നത്. രൂപീകരണത്തിന്റെ കാലഘട്ടം മുതല്‍ ജില്ലയില്‍ പ്രചാരം നേടിയ സമസ്ത മുശാവറ അംഗമായിരുന്ന കാഞ്ഞങ്ങാട് അബൂബക്കര്‍ ഹാജിയുടെ വിയോഗത്തെ തുടര്‍ന്നാണ് അലിക്കുഞ്ഞി ഉസ്താദ് സമസ്തയില്‍ എത്തുന്നത്. പ്രായം കുറഞ്ഞ മുശാവറ അംഗമായിരുന്നു. അലിക്കുഞ്ഞി ഉസ്താദിനെ കൂടാതെ കാസര്‍കോട് ഖാസിയായിരുന്ന അവറാന്‍ മുസ്ലിയാര്‍ മാത്രമാണ് അന്ന് കാസര്‍കോട് ജില്ലയില്‍ നിന്ന് മുശാവറയില്‍ ഉണ്ടായിരുന്നത്. ചുരുക്കത്തില്‍ 56 […]
മുപ്പതാം വയസ്സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വമാണ് താജുശരീഅ ഷിറിയ എം. ആലിക്കുഞ്ഞി മുസ്ലിയാര്‍. 1965 ലാണ് ഉസ്താദ് സമസ്തയിലെത്തുന്നത്. രൂപീകരണത്തിന്റെ കാലഘട്ടം മുതല്‍ ജില്ലയില്‍ പ്രചാരം നേടിയ സമസ്ത മുശാവറ അംഗമായിരുന്ന കാഞ്ഞങ്ങാട് അബൂബക്കര്‍ ഹാജിയുടെ വിയോഗത്തെ തുടര്‍ന്നാണ് അലിക്കുഞ്ഞി ഉസ്താദ് സമസ്തയില്‍ എത്തുന്നത്. പ്രായം കുറഞ്ഞ മുശാവറ അംഗമായിരുന്നു. അലിക്കുഞ്ഞി ഉസ്താദിനെ കൂടാതെ കാസര്‍കോട് ഖാസിയായിരുന്ന അവറാന്‍ മുസ്ലിയാര്‍ മാത്രമാണ് അന്ന് കാസര്‍കോട് ജില്ലയില്‍ നിന്ന് മുശാവറയില്‍ ഉണ്ടായിരുന്നത്. ചുരുക്കത്തില്‍ 56 വര്‍ഷത്തെ മുശാവറ അംഗമെന്ന ഖ്യാതിയും ഉസ്താദിനുണ്ട്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രചരണ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. അവിഭക്ക സമസ്ത കണ്ണൂര്‍ ജില്ലാ ഘടകം രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്ന് വന്നപ്പോള്‍ അതിനെ കുറിച്ച് പഠിക്കാനും നോമിനേറ്റ് അംഗങ്ങളായ 40 പേരുടെ വിവരങ്ങള്‍ തയ്യാറാക്കി നല്‍കാനും ചുമതലപ്പെടുത്തിയത് ആലിക്കുഞ്ഞി ഉസ്താദിനെയും ഇബ്‌നു ഖുതുബി എന്നറിയപ്പെട്ടിരുന്ന സി.എച്ച്. അബ്ദുറഹ്‌മാന്‍ മുസ്ലിയാരെയുമാണ്.
1989 ല്‍ സമസ്തയില്‍ ഉണ്ടായ ഭിന്നിപ്പിനെ തുടര്‍ന്ന് ഇറങ്ങി വന്നു. ഗുരുവും മാര്‍ഗദര്‍ശിയുമായ ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരുടെ പ്രിയപ്പെട്ട ശിഷ്യന്മാരില്‍ ഒരാളാണെങ്കിലും സമസ്തയുടെ ഭിന്നിപ്പ് പശ്ചാത്തലത്തില്‍ അദ്ദേഹം മറുചേരിക്കൊപ്പമായിരുന്നു. തന്റെ നിലപാടിനൊപ്പം നില്‍ക്കാത്തതില്‍ ശംസുല്‍ ഉലമക്ക് ആലിക്കുഞ്ഞി ഉസ്താദിനോട് വിദ്വേഷമുണ്ടായില്ല. മുമ്പും ശേഷവും ഗുരുശിഷ്യ സ്‌നേഹത്തിന് യാതൊരു കുറവുമുണ്ടായില്ലെന്നതാണ് വസ്തുത. ശംസുല്‍ ഉലമക്ക് ശിഷ്യനായ ആലിക്കുഞ്ഞി ഉസ്താദിനോട് ഉണ്ടായിരുന്ന അസൂയാര്‍ഹമായ സ്‌നേഹം അനിര്‍വചനീയമായിരുന്നു.
കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്ത് ദര്‍സ് നടത്തിയിരുന്ന കാലം. പള്ളിയുടെ നിര്‍മ്മാണം കഴിഞ്ഞ് ഉദ്ഘാടനത്തിനായി ശംസുല്‍ ഉലമയെ ക്ഷണിച്ചിരുന്നെങ്കിലും കമ്മറ്റിക്കാര്‍ക്ക് ഉറപ്പ് കൊടുത്തില്ല.ശംസുല്‍ ഉലമയുടെ കാര്യത്തില്‍ ഉറച്ച തീരുമാനം കിട്ടാതെ വന്നപ്പോള്‍ മുദരിസായ ആലിക്കുഞ്ഞി ഉസ്താദിനോട് ഭാരവാഹികള്‍ സങ്കടം പറഞ്ഞു. അവര്‍ ക്ഷണിക്കാന്‍ കോഴിക്കോട് വെള്ളിമാട്കുന്നിലെ വീട്ടിലെത്തി. കാര്യം പറഞ്ഞു. സുഖം പോരെന്നും വരാന്‍ പറ്റില്ലെന്നുമായിരുന്നു ശംസുല്‍ ഉലമയുടെ മറുപടി. പോയവര്‍ മുഖത്തോട് മുഖംനോക്കി നില്‍ക്കുമ്പോള്‍ ആലിക്കുഞ്ഞി മുസ്ലിയാര്‍ പറഞ്ഞു 'ഉസ്താദേ, ഞാന്‍ ആലിക്കുഞ്ഞിയാണ്'
ഓ..ആലി കുഞ്ഞിയോ...? എന്ന് പറഞ്ഞ് ആഗതരോട് അകത്ത് കയറാന്‍ പറഞ്ഞു. ശംസുല്‍ ഉലമ വരാമെന്ന് ഏല്‍ക്കയും പരിപാടിയില്‍ സംബന്ധിക്കുകയും ചെയ്തു. പ്രസംഗത്തിനിടയില്‍ ശംസുല്‍ ഉലമ പറഞ്ഞു, 'ഞാന്‍ വരാന്‍ കഴിയുമെന്ന് വിചാരിച്ചതല്ല, എനിക്കത്ര സുഖം പോരാ. പക്ഷെ ആലിക്കുഞ്ഞി വന്ന് വിളിച്ചാല്‍ എനിക്ക് വരാതിരിക്കാന്‍ കഴിയില്ല.'
ഇക്കാര്യത്തെ കുറിച്ച് പിന്നീടൊരിക്കല്‍ അന്വേഷിച്ച സി.കെ.കെ മാണിയൂരിനോട് ശംസുല്‍ ഉലമ ഇങ്ങനെ പറഞ്ഞത്രെ 'ആലി കുഞ്ഞി മുസ്ലിയാര്‍ എന്റെ സ്വന്തം ആളാണെടോ... പിന്നെ എങ്ങനെയാ അദ്ദേഹം വിളിച്ചാല്‍ പോകാതിരിക്കുക'.
കുട്ടിക്കാലം തൊട്ടേ ദീനീ ചിട്ടയിലും സൂക്ഷ്മതയിലുമായിരുന്നു ആലിക്കുഞ്ഞി ഉസ്താദിന്റെ ജീവിതം. ഗുരുനാഥരുടെ പൊരുത്തവും പ്രാര്‍ത്ഥനയുമാണ് വിജയത്തിന്റെ നിദാനം. 1935 മാര്‍ച്ച് 4 ചൊവ്വാഴ്ചയാണ് ജനനം. കാസര്‍കോട് ജില്ലയിലെ കുമ്പളക്കടുത്ത ഷിറിയ ഒളയമാണ് ജന്മനാട്. അബ്ദുറഹ്‌മാന്‍ ഹാജിയാണ് പിതാവ്. മാതാവ് മര്‍യംബി.
കുലീനമായ മുക്രി കുടുംബമായിരുന്നു അവരുടേത്. പിതാവിന്റെ ആറ് സഹോദരന്മാരും പിതാമഹന്‍ കുഞ്ഞഹമ്മദ് എന്നവരും അവരുടെ പിതാവ് ഫഖ്‌റുദ്ധീന്‍ എന്നവരും മുക്രിമാരായിരുന്നു. മുട്ടം ജുമാ മസ്ജിദില്‍ മുക്രിയായി സേവനം. മൂസ മുക്രിയുടെയും അവരുടെ ഭാര്യ ഖദീജ ഹജ്ജുമ്മയുടെയും കീഴിലാണ് പ്രാഥമിക ഖുര്‍ആന്‍ പഠനം. മരപ്പലകയില്‍ ചേടി മണ്ണ് തേച്ച് ഉണക്കി എടുക്കും. അതില്‍ എഴുതിയാണ് അക്ഷരങ്ങള്‍ പഠിച്ചിരുന്നത്. അക്ഷരങ്ങള്‍ എഴുതാനും കൂട്ടി വായിക്കാനും പഠിച്ചതിന് ശേഷമാണ് ഖുര്‍ആന്‍ പഠിപ്പിച്ചിരുന്നതെന്ന് ഉസ്താദ് പറഞ്ഞിരുന്നു.
ഒളയം മുഹ്‌യുദ്ധീന്‍ മുസ്ലിയാരില്‍ നിന്നാണ് ദര്‍സ് കിതാബ് തുടങ്ങുന്നത്. ഒളയം പള്ളിയില്‍ നിന്ന് പത്ത് കിതാബ്, മീസാന്‍, സഞ്ചാന്‍, അവാമില്‍, തഖ്വീമുല്ലി സാന്‍ തുടങ്ങിയ പ്രാഥമിക കിതാബുകള്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചെടുത്തു. പിന്നീട് എടക്കാട് കുഞ്ഞഹമദ് കുട്ടി മുസ്ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. എടക്കാട് ഉസ്താദിന്റെ കീഴില്‍ നിന്ന് പരപ്പനങ്ങാടിയിലേക്കായിരുന്നു യാത്ര. പ്രഗല്‍ഭ പണ്ഡിതനും അല്‍ ബയാന്‍ മാസികയുടെ പത്രാധിപനുമായിരുന്ന കാടേരി അബുല്‍ കമാല്‍ മുസ്ലിയാര്‍ ആയിരുന്നു അവിടെ മുദരിസ്. ഒരു വര്‍ഷം അവിടെ പഠിച്ചു. 1952 ല്‍ പൊസോട്ട് ജുമുഅത്ത് പള്ളിയില്‍ പൈവളിഗെ മുഹമ്മദ് ഹാജി ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ന്നു. 1953 മുതല്‍ പഠനത്തിനായി തളിപ്പറമ്പ് ഖുവ്വത്തില്‍ പോയി. ഇ.കെ. അബൂബക്കര്‍ മുസ്ലിയാരായിരുന്നു ഗുരു. പ്രസ്തുത ദര്‍സില്‍ നിന്നാണ് ഇ.കെ. ഹസന്‍ മുസ്ലിയാരെയും മടവൂര്‍ സി.എം. വലിയുല്ലാഹിയുടെയും ശിഷ്യത്വം ലഭിച്ചത്. ഇരുവരും ശംസുല്‍ ഉലമയുടെ ദര്‍സിലെ സീനിയര്‍ വിദ്യാര്‍ത്ഥികളായിരുന്നതിനാല്‍ ജൂനിയറായ അലിക്കുഞ്ഞി ഉസ്താദിന് ചൊല്ലിക്കൊടുക്കാന്‍ അവരെ ഏല്‍പ്പിക്കുകയായിരുന്നു.
ഖുവ്വത്തിലെ പഠനത്തിന് ശേഷം ഒളയത്ത് ജോലിയില്‍ താല്‍ക്കാലിക സേവനത്തില്‍ പ്രവേശിച്ചു. അതിന് ശേഷം കുമ്പോലില്‍ കാഞ്ഞങ്ങാട് അബൂബക്കര്‍ മുസ്ലിയാരുടെ കീഴില്‍ ഒരു വര്‍ഷം പഠിച്ചു. പരപ്പനങ്ങാടിയില്‍ കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെ ദര്‍സില്‍ വിദ്യാര്‍ത്ഥി ജീവിതം തുടര്‍ന്നു. 1956 മുതല്‍ 62 വരെയുള്ള സപ്തവര്‍ഷം കോട്ടുമല ഉസ്താദിന്റെ തണലിലായിരുന്നു പഠനം. 1962 ല്‍ ദയൂബന്ദ് ദാറുല്‍ ഉലൂമിലേക്ക് പുറപ്പെട്ടു. ദൗറത്തുല്‍ ഹദീസ് പഠനം കഴിഞ്ഞ് സേവന രംഗത്തിറങ്ങി. കുമ്പോല്‍ പള്ളിയിലാണ് സേവനത്തിന് തുടക്കം. 8 വര്‍ഷത്തെ കുമ്പോലിലെ സേവനത്തിന് ശേഷം ചെറുവത്തൂര്‍ കടാങ്കോടില്‍ നിന്നു. 12 വര്‍ഷം അവിടെ തുടര്‍ന്നു. ശേഷം പൂച്ചക്കാട്, ഉപ്പിനങ്ങാടി, കാഞ്ഞങ്ങാട് ബല്ലാകടപ്പുറം, ഷിറിയ ലത്വീഫിയ്യ, പള്ളിപ്പുഴ, പൊയ്യത്ത്‌ബൈല്‍ എന്നിവിടങ്ങളില്‍ സേവനം ചെയ്തു. 1961 ലാണ് ആദ്യ ഹജ്ജ് യാത്ര. പ്രസ്തുത യാത്രയില്‍ കഅബക്കകത്ത് കടക്കാന്‍ സൗഭാഗ്യം ഉണ്ടായി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍, ഷിറിയ ലത്വീഫിയ്യ പ്രസിഡണ്ട്, പൊയ്യത്ത് ബയലില്‍ ഖാസി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരുമ്പോഴാണ് വിയോഗം.
സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് എം.എസ്. തങ്ങള്‍ മാസ്തിക്കുണ്ട്, ചെര്‍ക്കള അഹ്‌മദ് മുസ്ലിയാര്‍, വലിയുല്ലാഹി കാക്കൂ ഉമര്‍ ഫൈസി, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ മജീദ് ഫൈസി ചെര്‍ക്കള തുടങ്ങിയവര്‍ പ്രധാന ശിഷ്യന്മാരാണ്.