എം.എ. ഉസ്താദ് ദാര്‍ശനികനായ പണ്ഡിതന്‍ -മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ദേളി: കാലത്തിന് മുന്നേ സഞ്ചരിച്ച ദാര്‍ശികനായ വിദ്യാഭ്യാസ പ്രവര്‍ത്തകനും മാതൃകാ പണ്ഡിതനുമായിരുന്നു സഅദിയ്യ ശില്‍പി എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രസ്താവിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി ആയശേഷം സഅദിയ്യയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഅദിയ്യയെ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്താന്‍ എം.എ. ഉസ്താദിന്റെ നേതൃത്വം സഹായകരമായിട്ടുണ്ട് -അദ്ദേഹം പറഞ്ഞു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന സ്വീകരണ സംഗമം അഡ്വ. സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനം […]

ദേളി: കാലത്തിന് മുന്നേ സഞ്ചരിച്ച ദാര്‍ശികനായ വിദ്യാഭ്യാസ പ്രവര്‍ത്തകനും മാതൃകാ പണ്ഡിതനുമായിരുന്നു സഅദിയ്യ ശില്‍പി എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രസ്താവിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി ആയശേഷം സഅദിയ്യയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഅദിയ്യയെ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്താന്‍ എം.എ. ഉസ്താദിന്റെ നേതൃത്വം സഹായകരമായിട്ടുണ്ട് -അദ്ദേഹം പറഞ്ഞു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന സ്വീകരണ സംഗമം അഡ്വ. സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഷാളണിയിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു. കാസിം ഇരിക്കൂര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ക്യാപ്റ്റന്‍ ഷരീഫ് കല്ലട്ര, അബ്ദുല്‍ഖാദിര്‍ സഅദി കൊല്ലമ്പാടി, എം.എ. ലത്തീഫ്, അസീസ് കടപ്പുറം, അബ്ദുല്‍ കരീം സഅദി ഏണിയാടി, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, കന്തല്‍ സൂപ്പി മദനി, അഹമ്മദലി ബണ്ടിച്ചാല്‍, ഹനീഫ് ഹദ്ദാദ്, സിദ്ദീഖ് കാമില്‍ സഖാഫി, ശാഫി സഅദി ഷിറിയ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it