എം.എ. മുംതാസിന് പാറ്റ് ടാഗോര്‍ പുരസ്‌കാരം സമ്മാനിച്ചു

കൊച്ചി: പ്ലാസ്റ്റിക് കണ്‍ട്രോള്‍ മിഷനും പ്ലാന്റ് എ ട്രീ ഫൗണ്ടേഷനും ഏര്‍പ്പെടുത്തിയ പാറ്റ് കവിത പുരസ്‌കാരം (പാറ്റ് ടാഗോര്‍ പുരസ്‌കാരം-2023) എം.എ. മുംതാസ് ടീച്ചറുടെ 'മിഴി' എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. 2022ല്‍ കൈരളി പുസ്തകത്തിലൂടെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശിതമായ കവിതാ സമാഹാരമാണ് മിഴി. പുസ്തകം പ്രത്യേക ജൂറി പരാമര്‍ശവും നേടിയിട്ടുണ്ട്. എറണാകുളം ഇലഞ്ഞി സെന്റ് അല്‍ഫോന്‍സ കോളേജില്‍ നടന്ന ചടങ്ങില്‍ മഹാത്മാഗാന്ധി മുന്‍ വൈസ് ചാന്‍സലറും പോളിമര്‍ ടെക്‌നോളജിയിലെ പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. സാബു […]

കൊച്ചി: പ്ലാസ്റ്റിക് കണ്‍ട്രോള്‍ മിഷനും പ്ലാന്റ് എ ട്രീ ഫൗണ്ടേഷനും ഏര്‍പ്പെടുത്തിയ പാറ്റ് കവിത പുരസ്‌കാരം (പാറ്റ് ടാഗോര്‍ പുരസ്‌കാരം-2023) എം.എ. മുംതാസ് ടീച്ചറുടെ 'മിഴി' എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. 2022ല്‍ കൈരളി പുസ്തകത്തിലൂടെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശിതമായ കവിതാ സമാഹാരമാണ് മിഴി. പുസ്തകം പ്രത്യേക ജൂറി പരാമര്‍ശവും നേടിയിട്ടുണ്ട്. എറണാകുളം ഇലഞ്ഞി സെന്റ് അല്‍ഫോന്‍സ കോളേജില്‍ നടന്ന ചടങ്ങില്‍ മഹാത്മാഗാന്ധി മുന്‍ വൈസ് ചാന്‍സലറും പോളിമര്‍ ടെക്‌നോളജിയിലെ പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. സാബു തോമസില്‍ നിന്ന് മുംതാസ് ടീച്ചര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. കവി ചങ്ങമ്പുഴയുടെ ചെറുമകന്‍ ഹരികുമാര്‍ ചങ്ങമ്പുഴ അധ്യക്ഷത വഹിച്ചു. കോട്ടയം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍. രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ സുനു വിജയന്‍, ഡോ. മ്യൂസ് മേരി പ്രസംഗിച്ചു. കാസര്‍കോട് തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ചരിത്ര വിഭാഗം അധ്യാപികയാണ് എം.എ. മുംതാസ്. നേരത്തെ ജനാധിപത്യ കലാ സാഹിത്യ വേദിയുടെ അധ്യാപക പ്രതിഭാ പുരസ്‌കാരവും ഭാരത് സേവക് സമാജിന്റെ സാഹിത്യത്തിനുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്. ടുലിപ്പ് പൂക്കള്‍ വിരിയും കാശ്മീര്‍ താഴ്‌വരയിലൂടെ എന്ന യാത്രാവിവരണ പുസ്തകവും ഓര്‍മ്മയുടെ തീരങ്ങളില്‍ എന്ന കവിതാ സമാഹാരവും എഴുതിയിട്ടുണ്ട്. കണ്ണൂര്‍ പെരിങ്ങോത്ത് സ്വദേശിനിയാണ്. ആര്‍ക്കിടെക്റ്റായ ഫൈസല്‍, വിദ്യാര്‍ത്ഥിനി അഫ്‌സാന എന്നിവര്‍ മക്കളാണ്.

Related Articles
Next Story
Share it