മുളിയാര്‍: പഴയകാല വയറിംഗ് കരാറുകാരന് എം.എ. ഹമീദ് ഹാജി മല്ലം (62) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖം മൂലം ചികില്‍സയിലായിരുന്നു.
മല്ലം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്, മല്ലം ജമാഅത്ത് ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
പരേതരായ നെക്കര സീതിയുടേയും അലീമയുടേയും മകനാണ്. സഹോദരങ്ങള്‍: ഖദീജ, പരേതരായ ഷാഫി, അബ്ദുല്‍ ഖാദര്‍, ബീഫാത്തിമ.