ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍ ഇനി ഓര്‍മ്മ
തിരുവനന്തപുരം: പ്രണയാര്‍ദ്രമായ നിരവധി ഗാനങ്ങള്‍ കൊണ്ട് മലയാളിയുടെ മനസിനെ ഉണര്‍ത്തിയ പ്രശസ്ത ഗാന രചയിതാവ് പൂവച്ചല്‍ ഖാദര്‍(72)അന്തരിച്ചു. കോവിഡ് ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ അര്‍ധരാത്രി 12.15ന് ആയിരുന്നു അന്ത്യം. ഖബറടക്കം പൂവച്ചല്‍ ജുമാമസ്ജിദില്‍ നടക്കും. മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിട്ടുണ്ട്. 'നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍...' (ചാമരം), 'ഏതോ ജന്മ കല്‍പനയില്‍...' (പാളങ്ങള്‍), 'അനുരാഗിണി ഇതായെന്‍...' (ഒരു കുടക്കീഴില്‍), 'ശരറാന്തല്‍ തിരിതാഴും...'(കായലും കയറും) തുടങ്ങിയവയടക്കം പൂവച്ചല്‍ ഖാദറിന്റെ […]

തിരുവനന്തപുരം: പ്രണയാര്‍ദ്രമായ നിരവധി ഗാനങ്ങള്‍ കൊണ്ട് മലയാളിയുടെ മനസിനെ ഉണര്‍ത്തിയ പ്രശസ്ത ഗാന രചയിതാവ് പൂവച്ചല്‍ ഖാദര്‍(72)അന്തരിച്ചു. കോവിഡ് ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ അര്‍ധരാത്രി 12.15ന് ആയിരുന്നു അന്ത്യം. ഖബറടക്കം പൂവച്ചല്‍ ജുമാമസ്ജിദില്‍ നടക്കും.
മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിട്ടുണ്ട്. 'നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍...' (ചാമരം), 'ഏതോ ജന്മ കല്‍പനയില്‍...' (പാളങ്ങള്‍), 'അനുരാഗിണി ഇതായെന്‍...' (ഒരു കുടക്കീഴില്‍), 'ശരറാന്തല്‍ തിരിതാഴും...'(കായലും കയറും) തുടങ്ങിയവയടക്കം പൂവച്ചല്‍ ഖാദറിന്റെ ഗാനങ്ങളില്‍ പലതും എക്കാലത്തും മലയാളികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവയാണ്. മലയാളിയുടെ സംഗീതജീവിതത്തിന്റെ കൂടി ഭാഗമാണ് ഖാദറിന്റെ നാടകഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും. പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനീയറായിരുന്നു ഇദ്ദേഹം.
1948 ഡിസംബര്‍ 25 ന് തിരുവനന്തപുരം കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദറിന്റെ ജനനം. പിതാവ് അബൂബക്കര്‍. മാതാവ് റാബിയത്തുല്‍ അദബിയ ബീവി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കയ്യെഴുത്തുമാസികയില്‍ കവിതയെഴുതിയാണ് തുടക്കം. കോളജ് കാലത്ത് മലയാള രാജ്യത്തിലും കുങ്കുമത്തിലും മറ്റും കവിത അച്ചടിച്ചുവന്നു. 1972 ല്‍, കോഴിക്കോട്ട് ജോലി ചെയ്യുന്നതിനിടെ 'കവിത' എന്ന സിനിമയ്ക്ക് പാട്ടെഴുതിയാണ് ചലച്ചിത്രഗാനരചനയിലേക്കു കടന്നത്. മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളിലടക്കം പാട്ടുകളെഴുതി. ചാമരം, ചൂള, തകര, പാളങ്ങള്‍, ബെല്‍റ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടക്കലാശം, തമ്മില്‍ തമ്മില്‍, സന്ദര്‍ഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. എഴുപതുകളുടെ രണ്ടാംപകുതിയിലും എണ്‍പതുകളിലും മലയാള സിനിമാഗാനരംഗത്തു നിറഞ്ഞുനിന്ന പൂവച്ചല്‍ ഖാദര്‍ കെ.ജി. ജോര്‍ജ്, പി.എന്‍. മേനോന്‍, ഐ.വി. ശശി. ഭരതന്‍, പത്മരാജന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചു.
അനുരാഗിണി.. ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍, മൗനമേ നിറയും മൗനമേ..., സിന്ദൂര സന്ധ്യയ്ക്ക് മൗനം..., രാജീവം വിടരും നിന്‍ മിഴികള്‍..., നാണമാവുന്നു മേനി നോവുന്നു..., ഇത്തിരി നാണം പെണ്ണിന് കവിളില്‍..., ചിത്തിരത്തോണിയില്‍ അക്കരെപ്പോകാന്‍..., കിളിയേ കിളിയേ..., പൂമാനമേ ഒരു രാഗമേഘം താ..., കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ...., മന്ദാരച്ചെപ്പുണ്ടോ മണിക്യക്കല്ലുണ്ടോ.... തുടങ്ങിയവ പൂവച്ചലിന്റെ ഹിറ്റുകളില്‍ ചിലതുമാത്രമാണ്. ആമിനയാണ് ഭാര്യ. മക്കള്‍: തുഷാര, പ്രസൂന.