കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനക്ക് ശേഷം 45 ലക്ഷത്തിലധികം വിലവരുന്ന ആഡംബരവാച്ച് തിരിച്ചുനല്‍കിയത് കേടാക്കിയ തരത്തില്‍; കാസര്‍കോട് സ്വദേശി എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് പരാതി നല്‍കി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനക്ക് ശേഷം 45 ലക്ഷത്തിലധികം രൂപ വിലവരുന്ന ആഡംബരവാച്ച് തിരികെ നല്‍കിയത് കേടാക്കിയ തരത്തിലാണെന്നാരോപിച്ച് കാസര്‍കോട് സ്വദേശി എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് പരാതി നല്‍കി. കാസര്‍കോട് സ്വദേശി മുഹമ്മദ് ഇസ്മായില്‍ ആണ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും കസ്റ്റംസ് അധികൃതര്‍ക്കും പരാതി നല്‍കിയത്. മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് 2.50ന് ദുബായില്‍ നിന്നുള്ള വിമാനത്തില്‍ കരിപ്പൂര്‍ വിമാനതാവളത്തില്‍ ഇറങ്ങിയപ്പോഴാണ് മുഹമ്മദ് ഇസ്മായിലിന്റെ ആഡംബരവാച്ച് സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്ന് സംശയിച്ച് കസ്റ്റംസ് പരിശോധിച്ചത്. എന്നാല്‍ വാച്ചിനകത്തുനിന്ന് സ്വര്‍ണമൊന്നും കണ്ടെത്താനായില്ല. […]

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനക്ക് ശേഷം 45 ലക്ഷത്തിലധികം രൂപ വിലവരുന്ന ആഡംബരവാച്ച് തിരികെ നല്‍കിയത് കേടാക്കിയ തരത്തിലാണെന്നാരോപിച്ച് കാസര്‍കോട് സ്വദേശി എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് പരാതി നല്‍കി. കാസര്‍കോട് സ്വദേശി മുഹമ്മദ് ഇസ്മായില്‍ ആണ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും കസ്റ്റംസ് അധികൃതര്‍ക്കും പരാതി നല്‍കിയത്. മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് 2.50ന് ദുബായില്‍ നിന്നുള്ള വിമാനത്തില്‍ കരിപ്പൂര്‍ വിമാനതാവളത്തില്‍ ഇറങ്ങിയപ്പോഴാണ് മുഹമ്മദ് ഇസ്മായിലിന്റെ ആഡംബരവാച്ച് സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്ന് സംശയിച്ച് കസ്റ്റംസ് പരിശോധിച്ചത്. എന്നാല്‍ വാച്ചിനകത്തുനിന്ന് സ്വര്‍ണമൊന്നും കണ്ടെത്താനായില്ല. മുഹമ്മദ് ഇസാമായിലിന് കസ്റ്റംസ് വിലപിടിപ്പുള്ള വാച്ച് തിരികെ നല്‍കിയത് വിവിധ ഭാഗങ്ങളാക്കി ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തിലാണ്. ഇതേ തുടര്‍ന്ന് മുഹമ്മദ് ഇസ്മായില്‍ കഴിഞ്ഞ ദിവസം കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കി. കോടതി നിര്‍ദേശപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നാണ് പൊലീസ് അറിയിച്ചത്. വെള്ളിയാഴ്ച അഭിഭാഷകനുമായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും കസ്റ്റംസ് അധികൃതര്‍ക്കും കൂടി പരാതി നല്‍കുകയായിരുന്നു. ടെക്നീഷ്യന്റെ സഹായത്തോടെ വാച്ച് തുറന്നുനോക്കേണ്ടതിന് പകരം കേടാക്കി നല്‍കിയെന്നാണ് പരാതി. ദുബായിലുള്ള സഹോദരന്‍ 2017ല്‍ ദുബായിലെ ഷോറൂമില്‍ നിന്ന് 2,26,000 ദിര്‍ഹം (ഇന്ത്യന്‍ രൂപ 45 ലക്ഷത്തിലധികം) നല്‍കിയ വാച്ച് ഈയിടെ ഇസ്മായിലിന് നല്‍കുകയായിരുന്നു. വാച്ച് കേടാക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ കെ.കെ മുഹമ്മദ് അക്ബര്‍ പറഞ്ഞു.

Related Articles
Next Story
Share it