ലുലു ഇനി തമിഴ്‌നാട്ടിലും; കോയമ്പത്തൂരില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഇന്ന് തുറക്കും

കോയമ്പത്തൂര്‍: റീട്ടെയില്‍ ഷോപ്പിംഗിന്റെ മികച്ച അനുഭവം സമ്മാനിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ന് മുതല്‍ കോയമ്പത്തൂരിലും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ തമിഴ്‌നാട് വ്യവസായ മന്ത്രി ടി.ആര്‍.വി രാജ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യും.കോയമ്പത്തൂര്‍ അവിനാശി റോഡിലെ ലക്ഷ്മി മില്‍സ് കോമ്പൗണ്ടിലാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ തമിഴ്‌നാട്ടിലെ ആദ്യ സംരംഭം കൂടിയാണിത്.തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അബുദാബിയില്‍ വെച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് തമിഴ്‌നാട് […]

കോയമ്പത്തൂര്‍: റീട്ടെയില്‍ ഷോപ്പിംഗിന്റെ മികച്ച അനുഭവം സമ്മാനിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ന് മുതല്‍ കോയമ്പത്തൂരിലും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ തമിഴ്‌നാട് വ്യവസായ മന്ത്രി ടി.ആര്‍.വി രാജ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യും.
കോയമ്പത്തൂര്‍ അവിനാശി റോഡിലെ ലക്ഷ്മി മില്‍സ് കോമ്പൗണ്ടിലാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ തമിഴ്‌നാട്ടിലെ ആദ്യ സംരംഭം കൂടിയാണിത്.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അബുദാബിയില്‍ വെച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാരുമായി ഒപ്പിട്ട ധാരണപാത്രത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നത്. 3,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ലുലു ഗ്രൂപ്പ് തമിഴ്‌നാട് സര്‍ക്കാരുമായി ധാരണയില്‍ എത്തിയത്. ചെന്നൈയില്‍ തുടങ്ങുന്ന ലുലു മാളിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത് തന്നെ ആരംഭിക്കും. സേലം, ഈറോഡ്, ഹൊസൂര്‍ അടക്കം വിവിധ പ്രദേശങ്ങളിലും ഹൈപ്പര്‍ മാര്‍ക്കറ്റിനുള്ള ഒരുക്കം നടക്കുന്നുണ്ട്. 15000 പേര്‍ക്കുള്ള പുതിയ തൊഴില്‍ അവസരമാണ് ഇതിലൂടെ തമിഴ്‌നാട്ടില്‍ ഒരുങ്ങുന്നത്.

Related Articles
Next Story
Share it