ലുധിയാന കോടതിയിലെ സ്‌ഫോടനം; പിന്നില്‍ മുന്‍ പോലീസുകാരന്‍; ജയിലിലായിരുന്ന ഗഗന്‍ ദീപ് സിംഗ് പുറത്തിറങ്ങിയത് മാസങ്ങള്‍ക്ക് മുമ്പ്
ചണ്ഡിഗഡ്: പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്ഫോടനം നടത്തിയത് മുന്‍ പൊലീസുകാരനെന്ന് തിരിച്ചറിഞ്ഞു. ലഹരിമരുന്ന് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ഗഗന്‍ ദീപ് സിംഗ് ആണ് പ്രതി. സ്ഫോടനത്തിനിടെ ഇയാള്‍ മരിച്ചിരുന്നു. ഇയാള്‍ തന്നയാണ് സ്ഫോടകവസ്തു സ്ഥാപിച്ചതെന്ന് പോലീസ് അറിയിച്ചു. 2019ല്‍ പോലീസില്‍ നിന്ന് പിരിച്ചുവിട്ട ഇയാള്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ശിക്ഷാ കാലാവധി കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇയാള്‍ക്ക് ലഹരിമരുന്ന് കണ്ണികളുമായി ബന്ധമുണ്ട്. ലഹരിമരുന്ന് കേസില്‍ തന്നെയാണ് ഇയാള്‍ ജയില്‍ വാസം അനുഭവിച്ചതും. സിം കാര്‍ഡും മൊബൈല്‍ […]

ചണ്ഡിഗഡ്: പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്ഫോടനം നടത്തിയത് മുന്‍ പൊലീസുകാരനെന്ന് തിരിച്ചറിഞ്ഞു. ലഹരിമരുന്ന് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ഗഗന്‍ ദീപ് സിംഗ് ആണ് പ്രതി. സ്ഫോടനത്തിനിടെ ഇയാള്‍ മരിച്ചിരുന്നു. ഇയാള്‍ തന്നയാണ് സ്ഫോടകവസ്തു സ്ഥാപിച്ചതെന്ന് പോലീസ് അറിയിച്ചു. 2019ല്‍ പോലീസില്‍ നിന്ന് പിരിച്ചുവിട്ട ഇയാള്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ശിക്ഷാ കാലാവധി കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇയാള്‍ക്ക് ലഹരിമരുന്ന് കണ്ണികളുമായി ബന്ധമുണ്ട്. ലഹരിമരുന്ന് കേസില്‍ തന്നെയാണ് ഇയാള്‍ ജയില്‍ വാസം അനുഭവിച്ചതും.
സിം കാര്‍ഡും മൊബൈല്‍ ഫോണിന്റെ അവശിഷ്ടങ്ങളും കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ സഹായകരമായി. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് ഇയാളെ മൃതദേഹം വീട്ടുകാരും തിരിച്ചറിഞ്ഞു.
അതേസമയം കോടതിയിലെ ബോംബ് സ്ഫോടനത്തിന് പിന്നില്‍ പാക് ഭീകരസംഘടനയെന്നും അഭ്യൂഹങ്ങളുണ്ട്. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായം ലഭിക്കുന്ന ഖാലിസ്ഥാനി ഗ്രൂപ്പുകളാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പഞ്ചാബില്‍ തുടര്‍ ആക്രമണങ്ങള്‍ നടത്താനും, ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചു വിട്ട് മതസ്പര്‍ധയും വര്‍ഗീയ സംഘര്‍ഷങ്ങളും ഉണ്ടാക്കാനും ഇവര്‍ പദ്ധതിയിടുന്നതായും ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.