ലഖ്‌നൗ സ്വദേശിനിയായ യുവതി ബംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റിന്റെ പത്താംനിലയില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി

ബംഗളൂരു: ലഖ്‌നൗ സ്വദേശിനിയായ യുവതി ബംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. 27കാരിയായ അമൃത ശര്‍മ്മയാണ് മരിച്ചത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന അമൃത ശര്‍മ്മ രണ്ടു വര്‍ഷം മുമ്പാണ് വിവാഹിതയായത്. ബന്ധുക്കള്‍ക്കൊപ്പം ബംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റിലാണ് അമൃത താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി അമൃത അപ്പാര്‍ട്ടുമെന്റിന്റെ പത്താം നിലയില്‍ നിന്ന് ചാടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റ അമൃതയെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പിതാവിന്റെ മരണശേഷം അമൃത അതീവദുഖിതയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it