തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ ബാലറ്റ് പേപ്പര്‍ കന്നടയിലും

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ ബാലറ്റ് പേപ്പര്‍ കന്നടയിലും അച്ചടിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ നിര്‍ദ്ദേശം നല്‍കി. കന്നട ഭാഷ ഉപയോഗിക്കുന്നവര്‍ ജില്ലയില്‍ കൂടുതലുള്ളതിനാലാണ് തീരുമാനം. ബാലറ്റ് പേപ്പര്‍ കൂടാതെ വോട്ടിംഗ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബലിലും മലയാളത്തോടൊപ്പം കന്നട ഭാഷ കൂടി ഉള്‍പ്പെടുത്തും. സംസ്ഥാനത്ത് മുനിസിപ്പാലിറ്റി പരിധിയില്‍ 38 വാര്‍ഡുകളില്‍ കന്നഡയില്‍ ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നുണ്ട്. കാസര്‍കോട് മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ വരുന്ന 38 വാര്‍ഡുകളിലാണിത്. ജില്ലയിലെ […]

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ ബാലറ്റ് പേപ്പര്‍ കന്നടയിലും അച്ചടിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ നിര്‍ദ്ദേശം നല്‍കി. കന്നട ഭാഷ ഉപയോഗിക്കുന്നവര്‍ ജില്ലയില്‍ കൂടുതലുള്ളതിനാലാണ് തീരുമാനം. ബാലറ്റ് പേപ്പര്‍ കൂടാതെ വോട്ടിംഗ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബലിലും മലയാളത്തോടൊപ്പം കന്നട ഭാഷ കൂടി ഉള്‍പ്പെടുത്തും.

സംസ്ഥാനത്ത് മുനിസിപ്പാലിറ്റി പരിധിയില്‍ 38 വാര്‍ഡുകളില്‍ കന്നഡയില്‍ ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നുണ്ട്. കാസര്‍കോട് മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ വരുന്ന 38 വാര്‍ഡുകളിലാണിത്. ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിലായി 228 വാര്‍ഡുകളില്‍ കന്നഡയിലും ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ അച്ചടിക്കും. നാല് ബ്ലോക്ക് പഞ്ചായത്തുകളിലെ 18 ഡിവിഷനുകളിലായി 228 വാര്‍ഡുകളിലും കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ 228 വാര്‍ഡുകളിലും കന്നഡയിലും ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ അച്ചടിക്കും.

വാര്‍ഡുകളെ സംബന്ധിക്കുന്ന വിശദ വിവരങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ (sec.kerala.gov.in) What's new എന്ന വിഭാഗത്തില്‍ ലഭ്യമാണ്.

LSGD Election: Kannada language will be added on Ballot paper in Kasaragod

Related Articles
Next Story
Share it