തദ്ദേശ തെരഞ്ഞെടുപ്പ്; സീറ്റ് ആര്‍ക്കൊക്കെ? എവിടെയൊക്കെ? ഇടതു മുന്നണി ജില്ലാ യോഗം നടന്നു

കാഞ്ഞങ്ങാട്: ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇടതുമുന്നണി ഒരുക്കങ്ങള്‍ തുടങ്ങി. മുന്നോടിയായി ജില്ലാ കമ്മിറ്റി യോഗം നടന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. കാഞ്ഞങ്ങാട് എം.എന്‍ സ്മാരകത്തിലാണ് യോഗം ചേര്‍ന്നത്. ജില്ലാ പഞ്ചായത്ത് സീറ്റുമായി ബന്ധപ്പെട്ടാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നതെന്നാണറിയുന്നത്. യോഗത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.പി സതീഷ് ചന്ദ്രന്‍ സംസാരിച്ചു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.വി.കൃഷ്ണന്‍, ടി.കൃഷ്ണന്‍, ബങ്കളം പി കുഞ്ഞികൃഷ്ണന്‍, ഡോ.കെ.എ. കാദര്‍, സുരേഷ് പുതിയേടത്ത്, പി.പി.രാജു അരയി, […]

കാഞ്ഞങ്ങാട്: ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇടതുമുന്നണി ഒരുക്കങ്ങള്‍ തുടങ്ങി. മുന്നോടിയായി ജില്ലാ കമ്മിറ്റി യോഗം നടന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. കാഞ്ഞങ്ങാട് എം.എന്‍ സ്മാരകത്തിലാണ് യോഗം ചേര്‍ന്നത്. ജില്ലാ പഞ്ചായത്ത് സീറ്റുമായി ബന്ധപ്പെട്ടാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നതെന്നാണറിയുന്നത്.

യോഗത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.പി സതീഷ് ചന്ദ്രന്‍ സംസാരിച്ചു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.വി.കൃഷ്ണന്‍, ടി.കൃഷ്ണന്‍, ബങ്കളം പി കുഞ്ഞികൃഷ്ണന്‍, ഡോ.കെ.എ. കാദര്‍, സുരേഷ് പുതിയേടത്ത്, പി.പി.രാജു അരയി, ടി.വി ബാലകൃഷ്ണന്‍, വി.വി കൃഷ്ണന്‍, മൊയ്തീന്‍കുഞ്ഞി കളനാട്, എം.എ ലത്തീഫ്, അസീസ് കടപ്പുറം, എ കുഞ്ഞിരാമന്‍ നായര്‍, പി.ടി നന്ദകുമാര്‍ വെള്ളരിക്കുണ്ട്, അഡ്വ. സി.വി ദാമോദരന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സണ്ണി അരമന, രതീഷ് പുതിയപുരയില്‍, ജോണ്‍ ഐമണ്‍, മൈക്കിള്‍, ജോര്‍ജ്കുട്ടി തോമസ് സംബന്ധിച്ചു.

LSGD Election 2020: LDF meeting held

Related Articles
Next Story
Share it