പാചകവാതക സിലിണ്ടര്‍ ലോറി അപകടത്തില്‍ പെട്ടു; ഡ്രൈവര്‍ കാബിനില്‍ കുടുങ്ങി

കാഞ്ഞങ്ങാട്: ദേശിയപാതയില്‍ കാലിക്കടവ് ആണൂരില്‍ പാചകവാതക സിലിണ്ടര്‍ കയറ്റിയ ലോറി മീന്‍ വണ്ടിക്കു പിറകിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം റോഡിന് സമീപത്തെ വെളളക്കെട്ടിനടുത്തേക്ക് ചരിഞ്ഞു നിന്നു. അപകടത്തെ തുടര്‍ന്ന് ലോറിയിലെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അതുവഴി വന്ന 108 ആംബുലന്‍സ് ജീവനക്കാരായ സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ ഇടപെടലില്‍ രക്ഷപ്പെടുത്താനായി. ഡ്രൈവര്‍ ബിനോയി (47)യെയാണ് രക്ഷപ്പെടുത്തിയത്. രാജേഷ്, ഭാവന എന്നിവരാണ് ആദ്യ രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.ജില്ലാ ആസ്പത്രിയില്‍ നിന്നും രോഗിയെ പരിയാരത്ത് കൊണ്ടുവിട്ട് മടങ്ങുകയായിരുന്നു ഇവര്‍. ഇരുവരും ഡ്രൈവറെ […]

കാഞ്ഞങ്ങാട്: ദേശിയപാതയില്‍ കാലിക്കടവ് ആണൂരില്‍ പാചകവാതക സിലിണ്ടര്‍ കയറ്റിയ ലോറി മീന്‍ വണ്ടിക്കു പിറകിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം റോഡിന് സമീപത്തെ വെളളക്കെട്ടിനടുത്തേക്ക് ചരിഞ്ഞു നിന്നു. അപകടത്തെ തുടര്‍ന്ന് ലോറിയിലെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അതുവഴി വന്ന 108 ആംബുലന്‍സ് ജീവനക്കാരായ സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ ഇടപെടലില്‍ രക്ഷപ്പെടുത്താനായി. ഡ്രൈവര്‍ ബിനോയി (47)യെയാണ് രക്ഷപ്പെടുത്തിയത്. രാജേഷ്, ഭാവന എന്നിവരാണ് ആദ്യ രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
ജില്ലാ ആസ്പത്രിയില്‍ നിന്നും രോഗിയെ പരിയാരത്ത് കൊണ്ടുവിട്ട് മടങ്ങുകയായിരുന്നു ഇവര്‍. ഇരുവരും ഡ്രൈവറെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നതിനിടെ ഇതുവഴി വന്ന ബൈക്കു യാത്രക്കാരനും ഡ്രൈവര്‍മാരും മറ്റും സഹായത്തിനെത്തി.
അതിനിടെ തൃക്കരിപ്പൂര്‍ അഗ്‌നിരക്ഷാ സേനയെത്തി ഒരു മണിക്കൂറോളം നിണ്ട രക്ഷാപ്രവര്‍ത്തനത്തിലൊടുവിലാണ് െൈഡ്രവറെ പുറത്തെടുത്തത് ഉടന്‍ 108 ആംബുലന്‍സില്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചു. പിന്നിട് ബിനോയി (47)യെ പരിയാരം മെഡിക്കല്‍ കോളേജാസ്പത്രിയിലേക്കു മാറ്റി. ഇന്ന് പുലര്‍ച്ചെ 4.15 നാണ് അപകടം.
ഈ സമയം ശക്തമായ മഴ ഉണ്ടായിരുന്നു. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന ഭാരത് പെട്രോളിയത്തിന്റെ ഗ്യാസ് സിലിണ്ടര്‍ ലോറിയാണ് മീന്‍ വണ്ടിക്കു പിറകിലിടിച്ചത്. ഗ്രേഡ് അസിസ്റ്റന്റ്‌സ്റ്റേഷന്‍ ഓഫീസര്‍ എം. ഭാസ്‌കരന്‍, സിനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ കെ.വി പ്രകാശന്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ എം. സത്യപാലന്‍, ടി. ഭഗത്ത്, എസ്. അഖില്‍, കെ.ഗോപി, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ഡ്രൈവര്‍ കെ. എസ് അര്‍ജ്ജുന്‍, ഹോംഗാര്‍ഡുമാരായ വി.പി മോഹനന്‍, കെ. രമേശന്‍ എന്നിവരാണ് ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Articles
Next Story
Share it