ജര്‍മന്‍ ടീം വിടാനുള്ള ഓസിലിന്റെ തീരുമാനം എന്നെ ഏറെ വേദനിപ്പിച്ചിരുന്നു, ഒരു വാക്ക് പോലും പറയാതെയാണ് ഓസില്‍ ടീം വിട്ടത്; വികാരഭരിതനായി വിരമിക്കുന്ന പരിശീലകന്‍ ജോക്കിം ലോ

ബെര്‍ലിന്‍: ജര്‍മന്‍ ടീം വിട്ട ഓസിലിന്റെ തീരുമാനം തന്നെ ഏറെ വേദനിപ്പിച്ചിരുന്നതായി പരിശീലകന്‍ ജോക്കിം ലോ. ജര്‍മന്‍ ദേശീയ ടീമിലെ ഒന്നര പതിറ്റാണ്ടുനീണ്ട തന്റെ പരിശീലക കുപ്പായം അഴിച്ചുവെക്കുന്ന വേളയിലാണ് വികാരഭരിതനായി അദ്ദേഹം ഓസിലിനെ ഓര്‍ത്തെടുത്തത്. ഓസിലിന്റെ തീരുമാനം വളരെയധികം നിരാശയുണ്ടാക്കിയെന്നും എന്നോട് സൂചിപ്പിക്കുക പോലും ചെയ്യാതെയാണ് ഓസില്‍ ജര്‍മന്‍ ടീമില്‍ നിന്നും വിരമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജര്‍മന്‍ ദേശീയ ടീം പരിശീലകസ്ഥാനം ഒഴിയുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലോ. ടീമിന് വളരെയധികം പ്രധാനപ്പെട്ട മികച്ച താരമാണ് […]

ബെര്‍ലിന്‍: ജര്‍മന്‍ ടീം വിട്ട ഓസിലിന്റെ തീരുമാനം തന്നെ ഏറെ വേദനിപ്പിച്ചിരുന്നതായി പരിശീലകന്‍ ജോക്കിം ലോ. ജര്‍മന്‍ ദേശീയ ടീമിലെ ഒന്നര പതിറ്റാണ്ടുനീണ്ട തന്റെ പരിശീലക കുപ്പായം അഴിച്ചുവെക്കുന്ന വേളയിലാണ് വികാരഭരിതനായി അദ്ദേഹം ഓസിലിനെ ഓര്‍ത്തെടുത്തത്. ഓസിലിന്റെ തീരുമാനം വളരെയധികം നിരാശയുണ്ടാക്കിയെന്നും എന്നോട് സൂചിപ്പിക്കുക പോലും ചെയ്യാതെയാണ് ഓസില്‍ ജര്‍മന്‍ ടീമില്‍ നിന്നും വിരമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജര്‍മന്‍ ദേശീയ ടീം പരിശീലകസ്ഥാനം ഒഴിയുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലോ.

ടീമിന് വളരെയധികം പ്രധാനപ്പെട്ട മികച്ച താരമാണ് ഓസിലെന്ന അഭിപ്രായവും ജോക്കിം ലോ പ്രകടിപ്പിച്ചു. 2009ല്‍ ജര്‍മനി ടീമില്‍ ലോക്ക് കീഴില്‍ അരങ്ങേറ്റം നടത്തിയ ഓസില്‍ അതിനുശേഷം ടീമിലെ സ്ഥിരസാന്നിധ്യം ആവുകയും 2014ലെ ലോകകപ്പ് അടക്കമുള്ള നേട്ടങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു. 2018ലെ ലോകകപ്പില്‍ ജര്‍മനി നേരത്തെ പുറത്തായതിനു പിന്നാലെ, താന്‍ നേരിട്ട വംശീയമായ അധിക്ഷേപങ്ങളെക്കുറിച്ചു സൂചിപ്പിച്ച് ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ രൂക്ഷമായി വിമര്‍ശിച്ച് താരം ദേശീയ ടീമില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

തുര്‍ക്കി വംശജരായ ഓസിലും സഹതാരം ഇല്‍ക്കേ ഗുന്‍ഡോഗനും തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗനൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതിന്റെ പേരില്‍ രൂക്ഷമായ വംശീയാധിക്ഷേപവും ആരോപണങ്ങളും താരങ്ങള്‍ നേരിട്ടു. ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യം ഉയര്‍ത്തിയ ആരാധകര്‍ ഇരുതാരങ്ങളെയും കൂകിവിളിച്ചു. എര്‍ദോഗാനൊപ്പമുള്ള ചിത്രം എന്നെ സംബന്ധിച്ച് രാഷ്ട്രീയ നിലപാടോ തെരഞ്ഞെടുപ്പ് നയപ്രഖ്യാപനമോ അല്ലെന്നും എന്റെ കുടുംബാംഗങ്ങളുടെ രാജ്യത്തെ പരമോന്ന നേതാവിനോടുള്ള ആദരം മാത്രമായിരുന്നെന്നിമായിരുന്നു ഓസിലിന്റെ വിശദീകരണം.

ദേശീയ ടീം വിട്ട ഓസിലിനെ തിരിച്ചെത്തിക്കാന്‍ യാതൊരു ശ്രമവും ലോ നടത്തിയില്ലെന്ന് അന്നുതന്നെ വിമര്‍ശനമുണ്ടായിരുന്നു. ഏജന്റ് വിളിച്ച് ഓസില്‍ എന്നെ വിളിക്കുമെന്നറിയിച്ചെങ്കിലും അതൊരിക്കലും സംഭവിച്ചില്ല. ഞങ്ങള്‍ വീണ്ടും കാണുകയോ സംസാരിക്കുകയോ ചെയ്യുന്ന ഒരു ദിവസം വരും. അന്നു ഞങ്ങള്‍ എല്ലാ പ്രശ്നങ്ങളും സംസാരിച്ച് അവസാനിപ്പിക്കും. അന്ന് ഓസിലുമായുള്ള ഓര്‍മ്മകള്‍ വീണ്ടും മനോഹരമാകും. അസാധ്യ പ്രതിഭാ ശേഷിയുള്ള കളിക്കാരനായിരുന്നു ഓസില്‍. ലോ പറഞ്ഞു.

Related Articles
Next Story
Share it