'ആ ഷര്‍ട്ട് ഇഷ്ടപ്പെട്ടു'.. ഇന്ത്യന്‍ ടീമിന്റെ വിജയാഘോഷ ഫോട്ടോയില്‍ റിഷഭ് പന്തിന്റെ ഷര്‍ട്ടില്‍ കണ്ണുടക്കി ലിവര്‍പൂള്‍ എഫ്.സി

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിന്റെ വിജയാഘോഷത്തിനിടെ യുവതാരം റിഷഭ് പന്ത് ധരിച്ച കുപ്പായത്തില്‍ കണ്ണുവെച്ച് ഫുട്‌ബോള്‍ വമ്പന്മാരായ ലിവര്‍പൂള്‍ എഫ്.സി. ചിത്രം ട്വീറ്റ് ചെയ്ത ഉടനെ 'ആ ഷര്‍ട്ട് ഇഷ്ടപ്പെടുന്നു' എന്ന് പറഞ്ഞായിരുന്നു പന്തിന്റെ ട്വീറ്റ് ലിവര്‍പൂള്‍ എഫ്സി റീട്വീറ്റ് ചെയ്തത്. നായകന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ പന്തിന്റെ കുപ്പായം മാത്രം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാര്‍ക്ക് ഇഷ്ടപ്പെട്ടത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ചവര്‍ക്ക് ഫോട്ടോ കാണുമ്പോഴേക്കും ഉത്തരം കിട്ടി. ആഘോഷപരിപാടിക്ക് […]

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിന്റെ വിജയാഘോഷത്തിനിടെ യുവതാരം റിഷഭ് പന്ത് ധരിച്ച കുപ്പായത്തില്‍ കണ്ണുവെച്ച് ഫുട്‌ബോള്‍ വമ്പന്മാരായ ലിവര്‍പൂള്‍ എഫ്.സി. ചിത്രം ട്വീറ്റ് ചെയ്ത ഉടനെ 'ആ ഷര്‍ട്ട് ഇഷ്ടപ്പെടുന്നു' എന്ന് പറഞ്ഞായിരുന്നു പന്തിന്റെ ട്വീറ്റ് ലിവര്‍പൂള്‍ എഫ്സി റീട്വീറ്റ് ചെയ്തത്.

നായകന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ പന്തിന്റെ കുപ്പായം മാത്രം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാര്‍ക്ക് ഇഷ്ടപ്പെട്ടത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ചവര്‍ക്ക് ഫോട്ടോ കാണുമ്പോഴേക്കും ഉത്തരം കിട്ടി. ആഘോഷപരിപാടിക്ക് ലിവര്‍പൂളിന്റെ ജേഴ്സി അണിഞ്ഞാണ് റിഷഭ് പന്ത് എത്തിയത്. ഇതാണ് ലിവര്‍പൂളിന്റെ പ്രതികരണത്തിന് കാരണം.

ആദ്യ ഏകദിനത്തില്‍ റിഷഭ് പന്തിന് അവസരം ലഭിച്ചിരുന്നില്ല. വിക്കറ്റ് കീപ്പര്‍ ആയി കെ എല്‍ രാഹുല്‍ ടീമുള്ള സാഹചര്യത്തില്‍ ഇന്നും അവസരം കിട്ടുമോ എന്ന് വ്യക്തമല്ല. പ്രത്യേകിച്ച് കഴിഞ്ഞ കളിയില്‍ രാഹുല്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തേക്ക് പോയ സാഹചര്യത്തില്‍ പന്തിനെ എടുക്കാനുള്ള സാഹചര്യമുണ്ടെങ്കിലും ഫോമിലുള്ള സൂര്യകുമാര്‍ യാദവും ഊഴം കാത്തിരിപ്പുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നാണ് രണ്ടാം ഏകദിനം ആരംഭിക്കുന്നത്.

Related Articles
Next Story
Share it