സാമൂഹ്യ പ്രവര്‍ത്തകരുടെ തണലില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന വയോധികന് സ്‌നേഹനിര്‍ഭര യാത്രയയപ്പ്

കാസര്‍കോട്: റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ വയോധികനെ രണ്ടരവര്‍ഷത്തിലധികമായി പരിചരിച്ച് മാതൃകയായി സാമൂഹ്യ പ്രവര്‍ത്തകരും മാലിക് ദീനാര്‍ ആസ്പത്രി അധികൃതരും. കറന്തക്കാട് ദേശീയപാതക്കരികില്‍ ഒരു കടയുടെ മുന്നിലാണ് പുഴുവരിച്ചു കൊണ്ടിരുന്ന നിലയില്‍ വയോധികനെ തൊട്ടടുത്തുള്ള വ്യാപാരികള്‍ കണ്ടത്. വിവരം സാമൂഹ്യ പ്രവര്‍ത്തകന്‍ ഒ.കെ മഹ്‌മൂദിന്റെ ശ്രദ്ധയില്‍പെടുത്തി. അന്വേഷിച്ചപ്പോള്‍ ചൂരി സ്വദേശിയാണെന്നും ഇസ്മയില്‍ എന്നാണ് പേരെന്നും മനസ്സിലായി. ചൂരിയിലെ ജീവകാരുണ്യ സംഘടനയായ ചൂരി ഐക്യവേദിയുമായി ബന്ധപ്പെട്ടപ്പോള്‍ സഹായ ഹസ്തവുമായി അവര്‍ മുന്നോട്ട് വരികയായിരുന്നു. ഐക്യവേദി പ്രസിഡണ്ട് സജ്ജാദ് ചൂരിയുടെ നേതൃത്വത്തില്‍ […]

കാസര്‍കോട്: റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ വയോധികനെ രണ്ടരവര്‍ഷത്തിലധികമായി പരിചരിച്ച് മാതൃകയായി സാമൂഹ്യ പ്രവര്‍ത്തകരും മാലിക് ദീനാര്‍ ആസ്പത്രി അധികൃതരും. കറന്തക്കാട് ദേശീയപാതക്കരികില്‍ ഒരു കടയുടെ മുന്നിലാണ് പുഴുവരിച്ചു കൊണ്ടിരുന്ന നിലയില്‍ വയോധികനെ തൊട്ടടുത്തുള്ള വ്യാപാരികള്‍ കണ്ടത്. വിവരം സാമൂഹ്യ പ്രവര്‍ത്തകന്‍ ഒ.കെ മഹ്‌മൂദിന്റെ ശ്രദ്ധയില്‍പെടുത്തി. അന്വേഷിച്ചപ്പോള്‍ ചൂരി സ്വദേശിയാണെന്നും ഇസ്മയില്‍ എന്നാണ് പേരെന്നും മനസ്സിലായി. ചൂരിയിലെ ജീവകാരുണ്യ സംഘടനയായ ചൂരി ഐക്യവേദിയുമായി ബന്ധപ്പെട്ടപ്പോള്‍ സഹായ ഹസ്തവുമായി അവര്‍ മുന്നോട്ട് വരികയായിരുന്നു. ഐക്യവേദി പ്രസിഡണ്ട് സജ്ജാദ് ചൂരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി തളങ്കര മാലിക് ദീനാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഒരു കൈക്ക് പക്ഷാഘാതം സംഭവിച്ചിരുന്ന ഇസ്മയിലിന് ഘട്ടംഘട്ടമായ ഫിസിയോതെറാപ്പി ചികിത്സ കൊണ്ട് നിലഭേദമായി. കെ.എസ് അബ്ദുല്ലയുടെ നാമധേയത്തില്‍ നിര്‍ധനരായ രോഗികള്‍ക്ക് തുച്ഛമായ ചിലവില്‍ ബെഡും ഭക്ഷണവും ചികിത്സയും നല്‍കി കൈത്താങ്ങാവാന്‍ മുന്നോട്ട് വന്ന മാലിക് ദീനാര്‍ ആസ്പത്രി ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്തിന്റെയും ജീവനക്കാരുടേയും സേവനമനോഭാവം എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ലെന്ന് ഇസ്മയിലിന്റെ ചികിത്സാ കാര്യങ്ങള്‍ക്ക് മുന്‍കൈയെടുത്ത ഒ.കെ മഹ്‌മൂദ് പറഞ്ഞു. പത്തിരുപതോളം പേര്‍ക്ക് വരെ ഒരേ സമയം ഇത്തരത്തില്‍ സൗകര്യം ചെയ്തുകൊടുത്തിരുന്നു. ഇസ്മയിലിന്റെ ചികിത്സാ ചെലവ് വഹിച്ചത് ചൂരി ഐക്യവേദിയാണ്.
ആരോഗ്യനില മെച്ചപ്പെട്ട ഇസ്മയിലിനെ ഇന്നലെ തളിപ്പറമ്പ് നാടുകാണിയിലെ അല്‍മഖര്‍ സ്‌നേഹഭവന്‍ അഗതി മന്ദിരത്തിലേക്ക് മാറ്റി. നേരത്തെ കുവൈത്തിലുണ്ടായിരുന്നതായി പറയുന്നു. രണ്ടരവര്‍ഷത്തോളം ഒരു കുടുംബാംഗത്തെ പോലെ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഇസ്മയിലിന് ആസ്പത്രി അധികൃതരും സാമൂഹ്യ പ്രവര്‍ത്തകരും യാത്രയയപ്പ് നല്‍കി.

Related Articles
Next Story
Share it