പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കൗമാരക്കാരായ കമിതാക്കള്‍ പുഴയില്‍ ചാടി; പതിനേഴുകാരന്‍ ഒഴുക്കില്‍പെട്ട് മരിച്ചു

തിരുവനന്തപുരം: പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതില്‍ മനംനൊന്ത് കമിതാക്കള്‍ പുഴയില്‍ ചാടി. കാമുകന്‍ മുങ്ങിമരിച്ചു. അരുവിക്കര കളത്തുക്കാലില്‍ സ്വദേശി ശബരി (17) ആണ് മരിച്ചത്. ശബരിക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച പതിനേഴുകാരിയെ സഹോദന്‍ രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം. അരുവിക്കര കളത്തുകാലില്‍ സ്വദേശികളായ കൗമാരക്കാര്‍ വര്‍ഷങ്ങളായി പ്രണയബന്ധത്തിലായിരുന്നു. ഇതിന്റെ പേരില്‍ വീട്ടുകാര്‍ ഇരുവരെയും സ്ഥിരം വഴക്കു പറയാറുണ്ടായിരുന്നു. വെള്ളിയാഴ്ച പെണ്‍കുട്ടിയോട് വീട്ടുകാര്‍ പ്രണയബന്ധത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് വഴക്കുപറഞ്ഞിരുന്നു. ഇക്കാര്യം പെണ്‍കുട്ടി ശബരിയെ ഫോണില്‍ വിളിച്ചറിയിച്ചു. ശബരി പുലര്‍ച്ചെ അഞ്ചു മണിയോടെ […]

തിരുവനന്തപുരം: പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതില്‍ മനംനൊന്ത് കമിതാക്കള്‍ പുഴയില്‍ ചാടി. കാമുകന്‍ മുങ്ങിമരിച്ചു. അരുവിക്കര കളത്തുക്കാലില്‍ സ്വദേശി ശബരി (17) ആണ് മരിച്ചത്. ശബരിക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച പതിനേഴുകാരിയെ സഹോദന്‍ രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം.

അരുവിക്കര കളത്തുകാലില്‍ സ്വദേശികളായ കൗമാരക്കാര്‍ വര്‍ഷങ്ങളായി പ്രണയബന്ധത്തിലായിരുന്നു. ഇതിന്റെ പേരില്‍ വീട്ടുകാര്‍ ഇരുവരെയും സ്ഥിരം വഴക്കു പറയാറുണ്ടായിരുന്നു. വെള്ളിയാഴ്ച പെണ്‍കുട്ടിയോട് വീട്ടുകാര്‍ പ്രണയബന്ധത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് വഴക്കുപറഞ്ഞിരുന്നു.

ഇക്കാര്യം പെണ്‍കുട്ടി ശബരിയെ ഫോണില്‍ വിളിച്ചറിയിച്ചു. ശബരി പുലര്‍ച്ചെ അഞ്ചു മണിയോടെ കാമുകിയുടെ വീട്ടിലെത്തുകയും ആത്മഹത്യ ചെയ്യുകയെന്ന ലക്ഷ്യത്തോടെ പുഴയിലേക്ക് പോകുകയുമായിരുന്നു. ശബരി സുഹൃത്തിനെ വിളിച്ച് തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചു. സുഹൃത്ത് ഇക്കാര്യം പെണ്‍കുട്ടിയുടെ സഹോദരനെ അറിയിക്കുകയും ഇരുവരും കടവിലെത്തുകയും ചെയ്തു.

സഹോദരനെ കണ്ടതോടെ പെണ്‍കുട്ടിയും ശബരിയും ആറ്റിലേക്ക് ചാടി. ഉടന്‍ തന്നെ സഹോദരന്‍ കൂടെച്ചാടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും ശബരി ഒഴുക്കില്‍പെടുകയായിരുന്നു.
നെടുമങ്ങാട് ഫയര്‍ഫോഴ്സ് സ്‌കൂബ ടീം തിരച്ചില്‍ നടത്തി ഉച്ചയോടെ ശബരിയുടെ മൃതദേഹം കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി. അരുവിക്കര പൊലീസ് കേസെടുത്തു.

Lovers jumped to river; 17 year old boy dies

Related Articles
Next Story
Share it