'സ്‌നേഹ പൂര്‍വ്വം മുഹിമ്മാത്തിന്' പദ്ധതി വിജയിപ്പിക്കണം -കാന്തപുരം
പുത്തിഗെ: മുഹറം പത്ത് വരെ നടക്കുന്ന 'സ്‌നേഹപൂര്‍വ്വം മുഹിമ്മാത്തിന്' എന്ന പദ്ധതി വന്‍വിജയമാക്കാന്‍ മുഴുവനാളുകളും രംഗത്തിറങ്ങണമെന്ന് മുഹിമ്മാത്ത് പ്രസിഡണ്ട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അഭ്യര്‍ത്ഥിച്ചു. മുഹിമ്മാത്തിന്റെ പുതിയ സംരംഭമായി മുഹിമ്മാത്ത് ചാരിറ്റി ആന്റ് എജ്യുക്കേഷന്‍ ഫൗണ്ടേഷനു കീഴില്‍ വരുന്ന വിവിധ സ്ഥാപനങ്ങള്‍ക്കു വേണ്ടി അര ലക്ഷം ആളുകളില്‍ നിന്ന് അഞ്ഞൂറ് രൂപ വീതം സമാഹരിക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തകര്‍ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും അഞ്ഞൂറ് രൂപ നല്‍കി പദ്ധതിയില്‍ പങ്കാളികളാകും. കാമ്പയിന്‍ പ്രവത്തനങ്ങളുടെ ഉദ്ഘാടനം കാന്തപുരം […]

പുത്തിഗെ: മുഹറം പത്ത് വരെ നടക്കുന്ന 'സ്‌നേഹപൂര്‍വ്വം മുഹിമ്മാത്തിന്' എന്ന പദ്ധതി വന്‍വിജയമാക്കാന്‍ മുഴുവനാളുകളും രംഗത്തിറങ്ങണമെന്ന് മുഹിമ്മാത്ത് പ്രസിഡണ്ട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അഭ്യര്‍ത്ഥിച്ചു.
മുഹിമ്മാത്തിന്റെ പുതിയ സംരംഭമായി മുഹിമ്മാത്ത് ചാരിറ്റി ആന്റ് എജ്യുക്കേഷന്‍ ഫൗണ്ടേഷനു കീഴില്‍ വരുന്ന വിവിധ സ്ഥാപനങ്ങള്‍ക്കു വേണ്ടി അര ലക്ഷം ആളുകളില്‍ നിന്ന് അഞ്ഞൂറ് രൂപ വീതം സമാഹരിക്കുന്ന പദ്ധതിയാണിത്.
പ്രവര്‍ത്തകര്‍ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും അഞ്ഞൂറ് രൂപ നല്‍കി പദ്ധതിയില്‍ പങ്കാളികളാകും. കാമ്പയിന്‍ പ്രവത്തനങ്ങളുടെ ഉദ്ഘാടനം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു.
മുഹിമ്മാത്ത് ജന.സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി വിഷയമവതരിപ്പിച്ചു.
വൈ.പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ കാദിര്‍ മദനി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ സമാപന പ്രാര്‍ത്ഥന നടത്തി.
സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് മൗലാ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍തങ്ങള്‍, സയ്യിദ് മുഹമ്മദ് ശിഹാബ് ബേക്കല്‍, ഹാജി അമീറലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, വൈ.എം അബ്ദുല്‍ റഹ്മാന്‍ അഹ്സനി, സി.എന്‍ അബ്ദുല്‍ കാദിര്‍ മാസ്റ്റര്‍,ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ കാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.