ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് സ്‌നേഹാദരവ് നല്‍കി

ജിദ്ദ: ജിദ്ദ കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് സ്‌നേഹാദരവ് സംഘടിപ്പിച്ചു. ജില്ലയിലെയും മറ്റു ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഈ വര്‍ഷത്തെ ഹജ്ജ് സേവനത്തിന് പോയ ഹജ്ജ് വളണ്ടിയര്‍മാര്‍ക്കാണ് സ്‌നേഹാദരവ് നല്‍കിയത്.പ്രമുഖ വ്യവസായി ഇസ്സുദ്ദീന്‍ കുമ്പള സംഗമം ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് മുഖ്യാതിഥിയായി.സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. വുഡ്‌ലാന്‍ഡ് റസ്റ്റോറന്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി അധ്യക്ഷത […]

ജിദ്ദ: ജിദ്ദ കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് സ്‌നേഹാദരവ് സംഘടിപ്പിച്ചു. ജില്ലയിലെയും മറ്റു ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഈ വര്‍ഷത്തെ ഹജ്ജ് സേവനത്തിന് പോയ ഹജ്ജ് വളണ്ടിയര്‍മാര്‍ക്കാണ് സ്‌നേഹാദരവ് നല്‍കിയത്.
പ്രമുഖ വ്യവസായി ഇസ്സുദ്ദീന്‍ കുമ്പള സംഗമം ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് മുഖ്യാതിഥിയായി.
സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. വുഡ്‌ലാന്‍ഡ് റസ്റ്റോറന്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. കുബ്‌റാ ലത്തീഫ്, ഇബ്രാഹിം ഇബ്ബു മഞ്ചേശ്വരം, കാദര്‍ ചെര്‍ക്കള, അബ്ദു മഞ്ചേശ്വരം, കാദര്‍ പാഷ, ജലീല്‍ ചെര്‍ക്കള, കെ എം ഇര്‍ഷാദ്, ബഷീര്‍ ബായാര്‍, ഹമീദ് ഇച്ചിലങ്കോട്, നസീര്‍ പെരുമ്പള, യാസീന്‍ ചിത്താരി, സലാം ബെണ്ടിച്ചാല്‍, മണ്ഡലം ഭാരവാഹികളായ നജീബ് മള്ളങ്കൈ, ഇസ്മായില്‍ ഉദിനൂര്‍, താജു ബാങ്കോട്, അസീസ് പാപ്പിയാര്‍, ഹമീദ് കുക്കാര്‍, ഹാരിസ് മൊഗ്രാല്‍, മസൂദ് തളങ്കര സംസാരിച്ചു. അബ്ബാസ് ചാല, ഫക്രബ്ബ, അബ്ബാസ് ആദൂര്‍, ഷരീഫ് മൊഗ്രാല്‍, ഷാജഹാന്‍ ആലമ്പാടി, റംസാന്‍, ഫൈസല്‍ ചെരുവത്തൂര്‍, സംബന്ധിച്ചു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും സമീര്‍ ചേരങ്കൈ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it