മൊഗ്രാല്‍: ‘സസ്നേഹം സഹപാഠിക്ക്’ എന്ന പേരില്‍ മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസ് പ്രഖ്യാപിച്ച സ്നേഹ വീടിന്റെ കുറ്റിയടിക്കല്‍ ചടങ്ങ് നാട്ടുകാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്കൂള്‍ എസ്.എം.സി ചെയര്മാന് കൂടിയായ സയ്യിദ് ഹാദി തങ്ങള്‍ കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
അകാലത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട് ജീവിതത്തിന് മുന്നില്‍ പകച്ചു നില്ക്കുന്ന സഹപാഠിക്ക് സ്വന്തമായൊരു വീട് വെച്ച് നല്കാന് ജി.വി.എച്ച്.എസ്.എസ് മൊഗ്രാല്‍ മുന്നിട്ടിറങ്ങിയ പദ്ധതിയാണ് ‘സസ്നേഹം സഹപാഠിക്ക്’.
കുമ്പള പഞ്ചായത്തംഗം റിയാസ് മൊഗ്രാല്‍, പി.ടി.എ പ്രസിഡണ്ട് സിദ്ദീഖ് റഹ്മാന്, എം.പി.ടി.എ പ്രസിഡണ്ട് നജ്മുന്നിസ മൂസ, ഹെഡ്മാസ്റ്റര് അബ്ദുല്‍ ബഷീര്‍ എം.എ, പി.ടി.എ വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി നടുപ്പള്ളം, എസ്.എം.സി വൈസ് ചെയര്മാന് ടി.കെ ജാഫര്‍, ഫോക്കസ്-24 ചെയര്മാന് മാഹിന്‍ മാസ്റ്റര്‍, മൊഗ്രാല്‍ ദേശീയ വേദി പ്രസിഡണ്ട് എം. വിജയകുമാര്‍, സ്റ്റാഫ് സെക്രട്ടറി മോഹനന് മാസ്റ്റര്‍, സീനിയര്‍ അസിസ്റ്റന്റ് ജാന്‍സി ചെല്ലപ്പന് എന്നിവര്‍ക്ക് പുറമെ പി.ടി.എ, എസ്.എം.സി, മദര്‍ പി.ടി.എ നിര്‍വ്വാഹക സമിതി അംഗങ്ങളും അധ്യാപകരും സാംസ്കാരിക പ്രവര്‍ത്തകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും സംബന്ധിച്ചു.